 |
 |
 |
 |
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
 |
|
|
   |
|
|
|
You are here: Business >15th
KLA >10th Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 10th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1384.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസ മേഖലയിലെ
പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം
കാണുക എന്ന ലക്ഷ്യത്തോടു കൂടി
2016-21 കാലത്ത് നടപ്പാക്കിയ
"പൊതുവിദ്യാഭ്യാസ സംരക്ഷണ
യജ്ഞം" ഏതെല്ലാം മേഖലയില്‍
മികവു പുലര്‍ത്തുന്നതിന്
സഹായകമായിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ വ്യക്തമാക്കാമോ;
(
ബി )
പരിതാപകരമായ
പശ്ചാത്തല സൗകര്യങ്ങളില്‍
നിന്നും അന്താരാഷ്ട്ര
നിലവാരത്തിലേയ്ക്ക്
സംസ്ഥാനത്തെ പൊതു
വിദ്യാലയങ്ങളെ
ഉയര്‍ത്തുന്നതിന് 2016-21
കാലയളവില്‍ എന്തെല്ലാം
പദ്ധതികളാണ്
നടപ്പാക്കിയതെന്നും അതു
വഴിയുണ്ടായ നേട്ടങ്ങള്‍
എന്തെല്ലാമാണെന്നും
വിവരിക്കാമോ;
(
സി )
2016
മുതല്‍ 2023 വരെ സംസ്ഥാനത്ത്
സര്‍ക്കാര്‍ എയ്ഡഡ്
മേഖലകളിലായി പുതുതായി
നിര്‍മ്മിച്ച സ്കൂള്‍
കെട്ടിടങ്ങളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
ഈ
സര്‍ക്കാരിന്റെ കാലത്ത്
പൂര്‍ത്തീകരിച്ചതും നിലവില്‍
നിര്‍മ്മാണം നടന്നു
വരുന്നതുമായ സ്കൂള്‍
കെട്ടിടങ്ങളുടെ വിവരങ്ങള്‍
നല്‍കാമോ?
1385.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
മലമ്പുഴ മണ്ഡലത്തിലെ
കഞ്ചിക്കോട് ജി. വി. എച്ച്.
എസ്. എസ് കെട്ടിട
നിര്‍മ്മാണം, പുതിപ്പരിയാരം
സി.ബി.കെ.എം.ജി.
എച്ച്.എസ്.എസ് കെട്ടിട
നിര്‍മ്മാണം എന്നീ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(
ബി )
ഈ
രണ്ട് സ്കൂളുകള്‍ക്കും
അനുവദിച്ച തുക, പ്രവൃത്തി
നടത്തുന്ന സ്പെഷ്യല്‍
പര്‍പ്പസ് വെഹിക്കിള്‍ എന്നീ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1386.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതു
വിദ്യാഭ്യാസ സംരക്ഷണ
യജ്ഞത്തിന്റെ ഭാഗമായി
ചാത്തന്നൂർ മണ്ഡലത്തിലെ
ചിറക്കര ഗവ. എച്ച്.എസിനും
പരവൂർ തെക്കുംഭാഗം ഗവ.
എച്ച്.എസ്.എസിനും കിഫ്‌ബി
ധനസഹായത്തോടെ പുതിയ കെട്ടിടം
നിർമ്മിക്കുന്നതിനായുള്ള
നടപടികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്കൂളുകൾക്ക് കിഫ്‌ബി
ധനസഹായത്തോടെ പുതിയ കെട്ടിടം
നിർമ്മിക്കുന്നതിനായുള്ള
നടപടികൾ ആറ് വർഷം
കഴിഞ്ഞിട്ടും പൂർത്തീകരിച്ച്
പ്രവൃത്തി ആരംഭിക്കാൻ
കഴിയാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
സി )
പരവൂർ
തെക്കുംഭാഗം ഗവ.
എച്ച്.എസ്.എസിന്റെ പുതിയ
കെട്ടിട നിർമ്മാണ പ്രവൃത്തി
ആരംഭിക്കുന്നതിന് എന്തെല്ലാം
നടപടികളാണ് ഇനി
പൂർത്തീകരിക്കാനുള്ളത്;
പ്രസ്തുത നടപടികൾ
പൂർത്തീകരിച്ച് സ്കൂൾ
കെട്ടിടത്തിന്റെ നിർമ്മാണം
എന്ന് ആരംഭിക്കാൻ കഴിയുമെന്ന്
വ്യക്തമാക്കാമോ ?
1387.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വിദ്യാലയങ്ങളില്‍ 2023-24
വര്‍ഷത്തെ തസ്തിക നിര്‍ണ്ണയം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്നേയ്ക്ക്
തസ്തിക നിര്‍ണ്ണയ ഉത്തരവ്
പുറപ്പെടുവിക്കുവാന്‍
കഴിയുമെന്ന് അറിയിക്കാമോ;
(
ബി )
2022-23
വര്‍ഷത്തില്‍ തസ്തിക
നിര്‍ണ്ണയം പൂര്‍ത്തിയാക്കി
നിയമനം ലഭിച്ച
അദ്ധ്യാപകര്‍ക്ക്
നിയമനാംഗീകാരം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ നിയമനാംഗീകാരം
നല്‍കുന്നതിന് അടിയന്തര നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
സി )
എയ്ഡഡ്
വിദ്യാലയങ്ങളിലെ ഭിന്നശേഷി
നിയമനങ്ങളില്‍ ഭിന്നശേഷി
സംവരണം മുഖേന എത്രപേരെ
നിയമിച്ചിട്ടുണ്ട്;
നിയമനത്തിനായി യോഗ്യത നേടിയ
എത്രപേര്‍
സംസ്ഥാനത്തുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഭിന്നശേഷി
സംവരണത്തിനായി നീക്കിവച്ച
തസ്തികകളുള്‍പ്പെടെയുള്ള
വിവിധ തസ്തികകളില്‍
ദിവസവേതനാടിസ്ഥാനത്തില്‍ ജോലി
ചെയ്യുന്ന അദ്ധ്യാപര്‍ക്ക്
വേതനം നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ വേതനം
നല്‍കുന്നതിന് അടിയന്തര നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
1388.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
2018 മുതൽ 2023 വരെ എല്‍.പി.,
യു.പി. വിഭാഗം
വിദ്യാര്‍ത്ഥികള്‍ക്കായി
നടത്തിയ എല്‍.എസ്.എസ്.,
യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ്
പരീക്ഷകളില്‍ എത്ര
വിദ്യാർത്ഥികൾക്ക്
സ്കോളർഷിപ്പ്
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
സ്കോളര്‍ഷിപ്പിന്
അർഹത നേടിയ വിദ്യാർത്ഥികൾക്ക്
സ്കോളർഷിപ്പ് തുക
ലഭിക്കുന്നില്ലെന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
2018 മുതല്‍ 2023 വരെ ഓരോ
വർഷവും നൽകാനുള്ള കുടിശിക തുക
എത്രയാണെന്നും എന്നത്തേക്ക്
കുടിശിക തുക നല്‍കാന്‍
കഴിയുമെന്നും വ്യക്തമാക്കാമോ;
(
സി )
സ്കോളർഷിപ്പ്
തുക സമയബന്ധിതമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കാമോ?
1389.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എല്‍.എസ്.എസ്.,
യു.എസ്.എസ്. സ്കോളര്‍ഷിപ്പിന്
അര്‍ഹരായ
വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി
വരുന്ന തുക അവസാനമായി
നല്‍കിയത് എന്നാണെന്ന്
വ്യക്തമാക്കാമോ; ഇത്തരത്തില്‍
കുടിശിക വന്നതിന്റെ കാരണം
എന്താണെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കുടിശിക എന്നത്തേക്ക്
കൊടുത്തു തീര്‍ക്കാന്‍
സാധിക്കുമെന്ന് അറിയിക്കാമോ?
1390.
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളിൽ
കുട്ടികളുടെ എണ്ണം കുറഞ്ഞു
വരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
പൊതുവിദ്യാലയങ്ങളിലെ
അദ്ധ്യാപകുരുടെ കുറവും
ഗുണനിലവാര തകർച്ചയും
കുട്ടികളുടെ എണ്ണം
കുറയുന്നതിനു
കാരണമായിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
വിവിധ
സർക്കാർ വകുപ്പുകള്‍
സ്ക്കൂളുകളിൽ പരിപാടികൾ
സംഘടിപ്പിക്കുന്നതുമൂലം
അദ്ധ്യയന ദിവസങ്ങളിൽ
ഉണ്ടാകുന്ന കുറവ് പരിഹരിക്കാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്;
(
ഡി )
അക്കാദമിക്
നിലവാരം ഉയർത്തുന്നതിനും
കൂടുതൽ കുട്ടികളെ
പൊതുവിദ്യാലയങ്ങളിലേക്ക്
ആകർഷിക്കുന്നതിനും
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമാണ്;
വിശദമാക്കുമോ?
1391.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-23
അധ്യയന വർഷത്തിൽ കേരളത്തിൽ
എന്‍.എം.എം.എസ്. പരീക്ഷയ്ക്ക്
വേണ്ടി ആകെ എത്ര കുട്ടികളാണ്
അപേക്ഷിച്ചതെന്നും ഇവരിൽ എത്ര
പേര്‍ പരീക്ഷ എഴുതിയെന്നും
പരീക്ഷയെഴുതിയവരിൽ എത്ര
കുട്ടികൾ സ്കോളർഷിപ്പിന് അർഹത
നേടിയെന്നും പരീക്ഷ
എഴുതിയവരിൽ യോഗ്യരായ
കുട്ടികളുടെ എണ്ണം
എത്രയെന്നും വ്യക്തമാക്കാമോ;
(
ബി )
2022
- 23 അധ്യയന വർഷത്തിലെ
എന്‍.എം.എം.എസ്. പരീക്ഷയുടെ
ജില്ലാ തിരിച്ചുള്ള കട്ട് ഓഫ്
മാർക്ക് ജനറല്‍, ഒ.ബി.സി.,
എസ്.സി., എസ്.ടി.,
പി.ഡബ്ല്യു.ഡി. എന്നീ
വിഭാഗങ്ങളിലായി തരം തിരിച്ച്
ലഭ്യമാക്കാമോ;
(
സി )
2022
-23 അധ്യയന വർഷത്തിൽ പ്രസ്തുത
പരീക്ഷയിൽ ഏറ്റവും കൂടുതൽ
മാർക്ക് നേടിയ ഓരോ
ജില്ലയിലെയും ആദ്യ 15
വിദ്യാർത്ഥികളുടെ പേരും
അവരുടെ സ്കൂളിന്റെ പേരും ഈ
കുട്ടികളുടെ എസ്.എ.ടി.,
എം.എ.ടി. എന്നിവയുടെ മാർക്കും
ലഭ്യമാക്കാമോ;
(
ഡി )
2022
-23 അധ്യയന വർഷം ഏറ്റവും
കൂടുതൽ വിദ്യാർത്ഥികളെ
എന്‍.എം.എം.എസ്.
പരീക്ഷയ്ക്കിരുത്തിയ ഓരോ
ജില്ലയിലെയും 15 സ്കൂളുകളുടെ
ലിസ്റ്റ് ലഭ്യമാക്കാമോ;
(
ഇ )
2022
- 23 അധ്യയന വർഷത്തിൽ
പ്രസ്തുത പരീക്ഷ
വിജയിച്ചവരുടെയും
സ്കോളർഷിപ്പിന് അർഹത
നേടിയവരുടെയും അടിസ്ഥാനത്തിൽ
ഏറ്റവും കൂടുതൽ കുട്ടികൾ എന്ന
ക്രമത്തിൽ ആദ്യത്തെ 15
സ്കൂളുകളുടെ ജില്ല
തിരിച്ചുള്ള ലിസ്റ്റ്
ലഭ്യമാക്കാമോ;
(
എഫ് )
2023
-24 അധ്യയന വർഷത്തിൽ
എന്‍.എം.എം.എസ്. പരീക്ഷയ്ക്ക്
അപേക്ഷിച്ചവരുടെ ജില്ല
തിരിച്ചുള്ള കണക്കും ഏറ്റവും
കൂടുതൽ കുട്ടികൾ അപേക്ഷിച്ച
10 സ്കൂളുകളുടെ ജില്ല
തിരിച്ചുള്ള ലിസ്റ്റും
ലഭ്യമാക്കാമോ?
1392.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലിപ്പറമ്പ്
ജി.എച്ച്.എസ്.എസില്‍ കെട്ടിട
നിര്‍മ്മാണത്തിന് കിഫ്ബിയില്‍
ഉള്‍പ്പെടുത്തി അനുവദിച്ച
പ്രവൃത്തി ആരംഭിക്കുന്നതിലുളള
കാലതാമസം
പരിശോധിച്ചിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ നിലവിലെ സ്ഥിതി
എന്താണെന്ന് വിശദമാക്കുമോ ?
1393.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതു വിദ്യാലയങ്ങളിൽ ഡിജിറ്റൽ
വിദ്യാഭ്യാസത്തിന്റെ ഭാഗമായി
ഏതൊക്കെ ഇലക്ട്രോണിക്
ഉപകരണങ്ങളാണ് വാങ്ങിയതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഉപകരണങ്ങളുടെ ഇനം, മോഡൽ,
വാങ്ങിയ തീയതി, ഒരു
യൂണിറ്റിന്റെ വില , വാങ്ങിയ
എണ്ണം , നൽകിയ സ്ഥാപനം,
മൊത്തം തുക എന്നിവയുടെ
വിവരങ്ങൾ നൽകാമോ;
(
സി )
ഇതിൽ
ഏതൊക്കെ ഉപകരണങ്ങൾ ഇപ്പോൾ
പ്രവർത്തനക്ഷമമാണ് എന്ന വിവരം
നൽകാമോ?
1394.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്ലസ് ടു പരീക്ഷാ
ഡ്യൂട്ടികൾക്കായി അദ്ധ്യാപകരെ
നിയമിക്കുന്നതിനായി
എന്തെല്ലാം മാനദണ്ഡങ്ങളാണ്
നിലവിൽ സ്വീകരിച്ചു വരുന്നത്
എന്നറിയിക്കാമോ;
(
ബി )
അദ്ധ്യാപകര്‍ക്ക്
മാതൃജില്ലയിൽ പരീക്ഷാ
ഡ്യൂട്ടി നൽകുന്നതിന് നടപടികൾ
സ്വീകരിക്കുമോ; ഇല്ലെങ്കിൽ
അപ്രകാരം നൽകാൻ
കഴിയാത്തതിന്റെ കാരണങ്ങൾ
വിശദമാക്കാമോ;
(
സി )
അല്ലെങ്കിൽ
അദ്ധ്യാപകർ നൽകിയ ഓപ്ഷൻ
പരിഗണിച്ച്
മുൻഗണനാടിസ്ഥാനത്തിലുള്ള
സ്കൂളുകളിൽ പരീക്ഷാ ഡ്യൂട്ടി
നൽകാനുള്ള നടപടികൾ
സ്വീകരിക്കുമോ;
(
ഡി )
പരീക്ഷാ
നടത്തിപ്പുമായി ബന്ധപ്പെട്ട്
മറ്റെന്തെല്ലാം
ക്രമീകരണങ്ങളാണ്
ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നത് ;
വിശദമാക്കാമോ?
1395.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സ്കൂൾ വിദ്യാഭ്യാസത്തിന്റെ
ഏകീകരണത്തിന്റെ ഭാഗമായി
നിലവിലുള്ള നിയമങ്ങളിലും
ചട്ടങ്ങളിലും ഭേദഗതി
വരുത്തുന്നത് സംബന്ധിച്ച
റിപ്പോർട്ട്
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
സ്കൂൾ വിദ്യാഭ്യാസത്തിന്റെ
ഏകീകരണത്തിന്റെ ഭാഗമായി
ഇതിനകം പൂർത്തിയാക്കിയ
നടപടികൾക്ക് പുറമെ ചെയ്യാൻ
ഉദ്ദേശിക്കുന്ന കാര്യങ്ങൾ
എന്തെല്ലാം; വിശദാംശം നൽകാമോ
?
1396.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
നടക്കാവ് ഗവ. ഹയർ സെക്കണ്ടറി
സ്കൂളിൽ കിഫ്ബി ധനസഹായത്തോടെ
പുതിയ കെട്ടിടം
നിർമ്മിക്കുന്ന പദ്ധതിയുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
ബി )
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
സാങ്കേതിക തടസ്സങ്ങള്‍
പരിഹരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1397.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-ന്
ശേഷം മാനന്തവാടി
നിയോജകമണ്ഡലത്തിലെ
സര്‍ക്കാര്‍-എയ്ഡഡ്
വിദ്യാലയങ്ങള്‍ക്ക് അടിസ്ഥാന
സൗകര്യ വികസനത്തിനായി ലഭിച്ച
തുകയും തുക നല്കിയ ഏജന്‍സിയും
പട്ടിക തിരിച്ച് ലഭ്യമാക്കാമോ
;
(
ബി )
നിലവില്‍
ഓരോ പ്രവൃത്തിയുടെയും
പ്രവര്‍ത്തന പുരോഗതി
എന്താണെന്ന് അറിയിക്കാമോ;
(
സി )
2016-ന്
ശേഷം എം.എല്‍.എ ഫണ്ട് ലഭ്യമായ
മാനന്തവാടി നിയോജകമണ്ഡലത്തിലെ
എയ്ഡഡ് സ്കൂളുകളുടെ പേരും
തുകയും വ്യക്തമാക്കാമോ ?
1398.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
വകുപ്പിന് കീഴിൽ
നടപ്പാക്കിയിട്ടുള്ള വിവിധ
പദ്ധതികളിൽ കേന്ദ്ര വിഹിതമായി
എത്ര തുക കുടിശ്ശിക
ലഭിക്കാനുണ്ടെന്ന് ഇനം
തിരിച്ചു വ്യക്തമാക്കുമോ; ഓരോ
പദ്ധതിയിലും കുടിശ്ശിക
ലഭിക്കാതിരിക്കാനുള്ള കാരണം
വ്യക്തമാക്കുമോ;
(
ബി )
യൂട്ടിലൈസേഷൻ
സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട
മറ്റു റിപ്പോർട്ടുകൾ എന്നിവ
സമർപ്പിച്ചിട്ടും കേന്ദ്രം
പണം അനുവദിച്ചു നൽകാത്ത എത്ര
പദ്ധതികൾ ഉണ്ട്; അവ ഏതൊക്കെ
പദ്ധതികളാണെന്നും ഓരോന്നിലും
ലഭിക്കാനുള്ള പണം
എത്രയാണെന്നും
വ്യക്തമാക്കാമോ?
1399.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നടപ്പ്
സാമ്പത്തിക വർഷത്തെ ബജറ്റിൽ
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ
കീഴിലുള്ള വിവിധ
പ്രവൃത്തികൾക്കായി പദ്ധതി
ഇനത്തിൽ വകയിരുത്തിയിട്ടുള്ള
തുക എത്രയാണ്; വിശദമാക്കാമോ;
(
ബി )
ഇതിനായി
നാളിതുവരെ എത്ര തുക
അനുവദിച്ചു നൽകിയിട്ടുണ്ട്;
എത്ര തുക ചെലവഴിച്ചിട്ടുണ്ട്;
വിശദാംശം ഇനം തിരിച്ചു
വ്യക്തമാക്കുമോ?
1400.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലാഭകരമല്ലെന്ന
പേരില്‍ 2011-2016 കാലയളവില്‍
അടച്ചുപൂട്ടപ്പെട്ട
സര്‍ക്കാര്‍ സ്കൂളുകളുടെ
വിശദാംശങ്ങള്‍ ഈ സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
2016-2023
കാലയളവില്‍ സംസ്ഥാനത്തെ
സ്വകാര്യ, സ്വാശ്രയ
വിദ്യാലയങ്ങളില്‍ നിന്നും
മാറി സര്‍ക്കാര്‍
സ്കൂളുകളിലേക്ക് പ്രവേശനം
നേടിയ വിദ്യാര്‍ത്ഥികളുടെ
എണ്ണം വര്‍ഷം തിരിച്ച്
നല്‍കാമോ;
(
സി )
2016-2023
കാലയളവില്‍ സംസ്ഥാനത്ത്
ഒന്നാം ക്ലാസ്സില്‍ പ്രവേശനം
നേടിയ വിദ്യാര്‍ത്ഥികളുടെയും
പ്രസ്തുത കാലയളവില്‍
എസ്.എസ്.എല്‍.സി. പരീക്ഷ
എഴുതിയ വിദ്യാര്‍ത്ഥികളുടെയും
എണ്ണത്തിലുണ്ടാകുന്ന മാറ്റം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
1401.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2011
മുതൽ 2016 വരെയുള്ള
സർക്കാരിന്റെ കാലത്ത് അൺ
ഇക്കണോമിക് എന്ന് കണ്ട്
അടച്ചുപൂട്ടാൻ സർക്കാർ
നിശ്ചയിച്ച സ്കൂളുകൾ
ഏതൊക്കെ; ഏതൊക്കെ സ്കൂളുകൾ
ആണ് പൂട്ടിയത്;
(
ബി )
2016
അദ്ധ്യയന വർഷം മുതൽ ഈ
അദ്ധ്യയന വർഷം വരെ ഏതെങ്കിലും
സ്കൂളുകൾ അൺ ഇക്കണോമിക്
എന്ന് കണ്ട് അടച്ചു
പൂട്ടിയിട്ടുണ്ടോ;
(
സി )
2016
അദ്ധ്യയന വർഷം മുതൽ സർക്കാർ
വിദ്യാലയങ്ങളിൽ അധികമായി
ചേർന്ന കുട്ടികളുടെ എണ്ണം,
വർഷം, ജില്ല എന്നിവ തിരിച്ച്
വ്യക്തമാക്കാമോ?
1402.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
മുൻസർക്കാരിന്റെ കാലംമുതൽ
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ
എത്ര പ്രവൃത്തികൾ നാളിതുവരെ
ഊരാളുങ്കൽ ലേബർ കോൺട്രാക്ട്
കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്
നൽകിയിട്ടുണ്ട് ; എത്ര കോടി
രൂപയുടെ പ്രോജക്ട് ആണ്
ഇപ്രകാരം അനുവദിച്ചു
നൽകിയിട്ടുള്ളത് ; എത്ര
പ്രോജക്ടുകൾ പൂർത്തീകരിച്ചു;
(
ബി )
പ്രസ്തുത
പ്രോജക്ടുകളിൽ എത്രയെണ്ണം
നിർമ്മാണഘട്ടത്തിലാണ് ;
ഏതെങ്കിലും പ്രോജക്ടുകളുടെ
നിർമ്മാണം
നിർത്തിവച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ കാരണം
വ്യക്തമാക്കുമോ;
(
സി )
എത്ര
പ്രോജക്ടുകൾ ടെൻഡർ കൂടാതെ
നൽകിയിട്ടുണ്ട്; എത്ര കോടി
രൂപയുടെ പ്രോജക്ടുകളാണ്
നാളിതുവരെ ടെൻഡർ കൂടാതെ
നൽകിയിട്ടുള്ളത് ?
1403.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നവകേരളസദസ്സിന്റെ
നടത്തിപ്പിനായി സംസ്ഥാനത്തെ
എത്ര സ്കൂളുകളുടെ മതിലുകൾ
പൊളിച്ചു മാറ്റിയിട്ടുണ്ട്;
ഏതൊക്കെ സ്കൂളുകളുടെ
മതിലുകളാണ് പൊളിച്ചത്; ജില്ല
തിരിച്ചു വിശദാംശം
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
മതിലുകൾ പുനർനിർമ്മിച്ചു
നൽകുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; മുഴുവൻ
മതിലുകളും
പുനർനിർമ്മിക്കുന്നതിന് എത്ര
തുക ആവശ്യമായി വരും എന്നാണ്
കണക്കാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
എത്ര
സ്കൂളുകളുടെ മതിലുകൾ
നാളിതുവരെ പുനർനിർമ്മിച്ച്
നൽകിയിട്ടുണ്ട്; ഇനി എത്ര
സ്കൂളുകളുടെ മതിലുകൾ പുനർ
നിർമ്മിച്ചു നൽകുവാൻ ഉണ്ട്;
വിശദാംശം വ്യക്തമാക്കുമോ?
1404.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
നഗരത്തില്‍ ശോചനീയമായ
കെട്ടിടങ്ങളിൽ
പ്രവർത്തിക്കുന്ന ജില്ലാ
വിദ്യാഭ്യാസ ഡെപ്യൂട്ടി
ഡയറക്ടറാഫീസ്, ജില്ലാ
വിദ്യാഭ്യാസ ആഫീസ്
തുടങ്ങിയവയും ബി.ആർ.സി.
അടക്കമുള്ള അനുബന്ധ
സ്ഥാപനങ്ങളും ഉള്‍പ്പെടെ
ജില്ലാ ആസ്ഥാനത്തുള്ള മുഴുവൻ
വിദ്യാഭ്യാസ ഓഫീസുകളും
ചേർത്ത് ജില്ലാ വിദ്യാഭ്യാസ
കോംപ്ലക്സ്
നിർമ്മിക്കുന്നതിൽ സ്വീകരിച്ച
നടപടികൾ വിശദമാക്കാമോ?
1405.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളിൽ
പഠിച്ചിറങ്ങുന്ന
വിദ്യാർത്ഥികൾക്ക്
നിലവാരമില്ല എന്ന്
പൊതുവിദ്യാഭ്യാസ ഡയറക്ടർ
പരസ്യപ്രസ്താവന
നടത്തിയതായുള്ള ആരോപണത്തെ
സർക്കാർ ഗൗരവത്തോടെ
കാണുന്നുണ്ടോ;
(
ബി )
എങ്കിൽ
പൊതുവിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം ഉയർത്തുന്നതിനായി
എന്തൊക്കെ തുടർനടപടികൾ
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
1406.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം ലോവര്‍ സെക്കണ്ടറി
സ്കോളര്‍ഷിപ്പ്, അപ്പര്‍
സെക്കണ്ടറി സ്കോളര്‍ഷിപ്പ്
എന്നിവ നേടിയ
വിദ്യാര്‍ത്ഥികള്‍ക്ക്
യഥാസമയം സ്കോളര്‍ഷിപ്പ്
വിതരണം ചെയ്യാന്‍ കഴിയാത്ത
സാഹചര്യം നിലവിലുണ്ടോ;
(
ബി )
പ്രസ്തുത
സ്കോളര്‍ഷിപ്പ് നേടിയ എത്ര
കുട്ടികള്‍ക്ക് ആകെ എത്ര
തുകയാണ് സ്കോളര്‍ഷിപ്പായി
വിതരണം ചെയ്യാന്‍
കുടിശികയുള്ളത്; ഏത് വര്‍ഷം
മുതലുള്ള സ്കോളര്‍ഷിപ്പ്
തുകയാണ്
കുടിശികയായിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
സമര്‍ത്ഥരായ
കുട്ടികളെ
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
ഇത്തരം സ്കോളര്‍ഷിപ്പ്
പദ്ധതികള്‍ കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന് ആവശ്യമായ
തുക വകയിരുത്തുന്നതിന്
വകുപ്പ് നടപടി
സ്വീകരിക്കാത്തതിന്റെ കാരണം
ഗൗരവമായി
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ കുടിശിക ഉള്‍പ്പടെ
തുക വിതരണം ചെയ്യുന്നതിന്
സ്വീകരിച്ച നടപടിയുടെ നിലവിലെ
സ്ഥിതി അറിയിക്കുമോ?
1407.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
ധനസഹായത്തോടെ സ്ക്കൂളുകളില്‍
നടപ്പിലാക്കുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
അനിശ്ചിതമായി നീണ്ടു പോകുന്ന
പ്രശ്നം പരിഹരിച്ച് പ്രസ്തുത
പ്രവൃത്തികള്‍ സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(
ബി )
കിഫ്ബി
അംഗീകാരം നല്കി വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും പ്രസ്തുത
പ്രവൃത്തികള്‍
ആരംഭിക്കാനാകാത്തത്
സാമ്പത്തിക നഷ്ടം
ഉണ്ടാക്കുകയും
പൊതുവിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍ ആവശ്യമായ
സൗകര്യം ഒരുക്കുന്നതിന്
തടസ്സം സൃഷ്ടിക്കുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
തിരൂര്‍
നിയോജക മണ്ഡലത്തിലെ
സ്ക്കൂളുകളില്‍ കിഫ്ബി
സഹായത്തോടെ നടപ്പിലാക്കുന്ന
പ്രവൃത്തികള്‍ നിലവില്‍ ഏത്
ഘട്ടത്തിലാണെന്ന വിശദവിവരം
ലഭ്യമാക്കാമോ?
1408.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വിദ്യാലയങ്ങളിലെ കുട്ടികളുടെ
പഠന നിലവാരം നിരീക്ഷിക്കാൻ
പദ്ധതി നിലവിലുണ്ടോ; എങ്കിൽ
പ്രസ്തുത പദ്ധതിയുടെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുമായി ബന്ധപ്പെട്ട്
പൊതുവിദ്യാഭ്യാസ വകുപ്പ്
എന്തെങ്കിലും തരത്തിലുള്ള
പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
കുട്ടികളുടെ
പഠനനിലവാരം
നിരീക്ഷിക്കുന്നതിനായി
എന്തെല്ലാം സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്താന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1409.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്കൂളുകളിൽ
ഉച്ചഭക്ഷണത്തിനായി ഒരു
കുട്ടിക്ക് എത്ര രൂപ എന്ന
നിരക്കിലാണ് തുക
അനുവദിച്ചിരിക്കുന്നതെന്ന്
വിശദമാക്കുമോ;
(
ബി )
ഉച്ചഭക്ഷണത്തിന്
നൽകുന്ന വിഹിതം പര്യാപ്തമല്ല
എന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കിൽ
ആയത് പരിഹരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
1410.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്കൂളുകളിലെ
ഉച്ചഭക്ഷണ വിതരണത്തിന് നിലവിൽ
നൽകി വരുന്ന തുക നിശ്ചയിച്ചത്
എന്നാണെന്ന് വ്യക്തമാക്കാമോ;
(
ബി )
ഈ
തുക വർദ്ധിപ്പിച്ച് നൽകണമെന്ന
ആവശ്യം പരിഗണനയിലുണ്ടോ;
എങ്കിൽ വിശദാംശം
അറിയിക്കുമോ;
(
സി )
ഉച്ചഭക്ഷണ
പദ്ധതിയിൽ സ്കൂളുകൾക്ക് തുക
അനുവദിക്കുന്നതിൽ കുടിശ്ശിക
ഉണ്ടോയെന്നും ഉണ്ടെങ്കിൽ
കുടിശ്ശിക തുക എന്നത്തേക്ക്
വിതരണം ചെയ്യാൻ കഴിയുമെന്നും
അറിയിക്കുമോ?
1411.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്കൂൾ
അദ്ധ്യയന ഗുണനിലവാരം
പരിശോധിക്കുന്നതിന്
നിലവിലുളള സംവിധാനം
പര്യാപ്തമാണോ എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
സ്കൂളിനു
പുറത്തുള്ളവരെ ഉൾപ്പെടുത്തി
അദ്ധ്യയന നിരീക്ഷണ സമ്പ്രദായം
ഏർപ്പെടുത്താൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ;
(
സി )
ബാഹ്യ
ഇടപെടല്‍ മൂലം
അദ്ധ്യാപകർക്കുണ്ടായേക്കാവുന്ന
ആശങ്കകൾ അകറ്റുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്നു
വ്യക്തമാക്കുമോ?
1412.
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
റോജി എം. ജോൺ
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതു
വിദ്യാലയങ്ങളിൽ ഡിജിറ്റൽ
വിദ്യാഭ്യാസത്തിന്റെ ഭാഗമായി
വാങ്ങിയ ഇലക്ട്രോണിക്
ഉപകരണങ്ങളിൽ മിക്കതും
ഉപയോഗശൂന്യമായെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
ഉപകരണങ്ങൾ ടെൻഡർ പ്രകാരമാണോ
വാങ്ങിയത് എന്നും സ്റ്റോർസ്
പർച്ചേസ് മാന്വൽ നിബന്ധനകൾ
പാലിച്ചിട്ടുണ്ടോ എന്നും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ഉപകരണങ്ങള്‍ വാങ്ങുന്നതിനുളള
കരാറില്‍ മെയിന്റനൻസിനായി
പ്രത്യേക വ്യവസ്ഥകൾ
ഉൾപ്പെടുത്തിയിരുന്നോ;
വിശദമാക്കുമോ?
1413.
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
ടി. സിദ്ദിഖ്
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സ്കൂളുകളിൽ ഏതു
സ്ഥാപനത്തിന്റെ ഇന്റർനെറ്റ്
കണക്ഷന്‍ ഉപയോഗിക്കാനാണ്
നിഷ്കർഷിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
(
ബി )
സ്കൂളുകളിലെ
ഇന്റർനെറ്റ് കണക്ഷൻ
കെ-ഫോണിലേക്ക് മാറ്റുന്നതിന്
സർക്കാർ തീരുമാനിച്ചിരുന്നോ;
(
സി )
കെ-ഫോൺ
കണക്ഷൻ കാര്യക്ഷമമല്ലാത്തതു
കാരണം നിരവധി സ്കൂളുകള്‍
ബി.എസ്.എൻ.എൽ. കണക്ഷനിലേക്ക്
മാറി എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ ?
1414.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
ധനസഹായത്തോടെ നടപ്പാക്കുന്ന
സ്കൂളുകളുടെ നിര്‍മ്മാണ
പുരോഗതി വിലയിരുത്തുന്നതിന്
പൊതുവിദ്യാഭ്യാസ വകുപ്പ്
മന്ത്രി വിളിച്ചു ചേര്‍ത്ത
യോഗത്തിലെ തീരുമാനത്തിന്റെ
അടിസ്ഥാനത്തില്‍ മങ്കട
നിയോജകമണ്ഡലത്തിലെ
സ്കൂളുകളുടെ
നിര്‍മ്മാണപുരോഗതി
അറിയിക്കുമോ;
(
ബി )
പൊതുവിദ്യാഭ്യാസ
വകുപ്പ് മന്ത്രിയുടെ
യോഗത്തിനു ശേഷം വകുപ്പ് എത്ര
തവണ ഈ മണ്ഡലത്തിലെ
സ്കൂളുകളുടെ നിര്‍മ്മാണ
പുരോഗതി വിലയിരുത്തുന്നതിന്
ബന്ധപ്പെട്ട ഏജന്‍സികളുടെ
യോഗം വിളിച്ചു
ചേര്‍ത്തിട്ടുണ്ട്; യോഗങ്ങള്‍
ചേര്‍ന്നിട്ടില്ലെങ്കില്‍
ബന്ധപ്പെട്ട നിര്‍വ്വഹണ
ഏജന്‍സികള്‍ യഥാസമയം
പ്രവൃത്തികളുടെ പുരോഗതി
പൊതുവിദ്യാഭ്യാസ വകുപ്പിനെ
അറിയിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
മങ്കട
നിയോജകമണ്ഡലത്തിലെ കിഫ്ബി
ധനസഹായത്തോടെ നടപ്പാക്കുന്ന
സ്കൂളുകളുടെ നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന്
സമയപരിധി നിശ്ചയിച്ച്
നല്‍കിയിട്ടുണ്ടോ; എങ്കില്‍
ഓരോ സ്കൂളിന്റെയും
നിര്‍മ്മാണം ഏതെല്ലാം
തീയതികളില്‍
പൂര്‍ത്തിയാക്കണമെന്നാണ്
വകുപ്പ്
നിശ്ചയിച്ചിട്ടുള്ളതെന്ന്
അറിയിക്കുമോ?
1415.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
മുതല്‍ നാളിതുവരെ നിലമ്പൂര്‍
നിയോജക മണ്ഡലത്തില്‍
പൊതുവിദ്യാഭ്യാസ സംരക്ഷണ
യഞ്ജത്തിന്റെ ഭാഗമായി കിഫ്ബി
ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മിച്ച സ്കൂള്‍
കെട്ടിടങ്ങളുടെ വിവരം
സ്കൂളുകളുടെ പേരും തുകയും
പഞ്ചായത്തും തിരിച്ച്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവിൽ നിലമ്പൂര്‍
മണ്ഡലത്തില്‍ പ്ലാന്‍ ഫണ്ട്
ഉപയോഗിച്ച് നിര്‍മ്മിച്ച
സ്കൂള്‍ കെട്ടിടങ്ങളുടെ വിവരം
സ്കൂളുകളുടെ പേരും തുകയും
വര്‍ഷവും പഞ്ചായത്തും
തിരിച്ച് ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
കാലയളവിൽ നിലമ്പൂര്‍
മണ്ഡലത്തില്‍ ഏതെല്ലാം
സ്കൂളുകളിലാണ്
കമ്പ്യൂട്ടറുകളും
പ്രൊജക്ടറുകളും നൽകിയതെന്ന
വിവരം സ്കൂളുകളുടെ പേരും
നല്‍കിയ ഉപകരണങ്ങളുടെ എണ്ണവും
തുകയും പഞ്ചായത്തും തിരിച്ച്
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
കാലയളവിൽ നിലമ്പൂര്‍ നിയോജക
മണ്ഡലത്തില്‍ വിദ്യാഭ്യാസ
വകുപ്പിന്റെ വിവിധ ഫണ്ടുകള്‍
ഉപയോഗിച്ച് നടപ്പാക്കിയ
പദ്ധതികളും തുകയും
സ്കൂളുകളുടെ പേരും വര്‍ഷവും
പഞ്ചായത്തും തിരിച്ച് വിവരം
ലഭ്യമാക്കാമോ?
1416.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പട്ടാമ്പി
മണ്ഡലത്തില്‍ കിഫ്ബി ഫണ്ട്
വിനിയാേഗിച്ച് നിര്‍മ്മാണം
നടത്തുന്ന സ്കൂളുകള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമാേ;
(
ബി )
പ്രസ്തുത
സ്കൂളുകളുടെ നിര്‍മ്മാണ
പുരാേഗതി അറിയിക്കുമാേ;
(
സി )
സ്കൂളുകളുടെ
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള ടെണ്ടര്‍
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദമാക്കാമാേ;
(
ഡി )
നിര്‍മ്മാണം
പൂര്‍ത്തിയായ സ്കൂളുകളുടെ
വിവരങ്ങള്‍ നല്‍കാമോ?
1417.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
വഴി തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ വിവിധ
വിദ്യാലയങ്ങള്‍ക്ക് അനുവദിച്ച
കെട്ടിട നിര്‍മ്മാണ ഫണ്ട്
ഉപയോഗിച്ച് പുതിയ
കെട്ടിടങ്ങള്‍
നിര്‍മ്മിക്കാനുള്ള പദ്ധതി
കില അധികൃതരുടെ
മെല്ലെപ്പോക്കുമൂലം
തടസ്സപ്പെട്ടിരിക്കുന്നു എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
സ്കൂളുകളുടെ
പഴയ കെട്ടിടം പൊളിച്ചുമാറ്റി
പുതിയത് സമയബന്ധിതമായി
നിര്‍മ്മിക്കുമെന്ന്
അറിയിച്ചിട്ടും പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതിയും
സാമ്പത്തികാനുമതിയും
ലഭ്യമാക്കാന്‍ കഴിയാതെ
വന്നതെന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ ?
1418.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നടപ്പ്
സാമ്പത്തിക വര്‍ഷം
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിലെ
പൊതുവിദ്യാഭ്യാസ
സ്ഥാപനങ്ങളിലെ അടിസ്ഥാന
സൗകര്യ വികസനത്തിനായി
പ്ലാന്‍, നോണ്‍ പ്ലാന്‍
ഇനങ്ങളില്‍ എത്ര തുക
ചെലവഴിച്ചു; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
വള്ളിക്കുന്ന്
നിയോജകമണ്ഡലത്തില്‍ നടത്തിയ
പ്രവര്‍ത്തനങ്ങളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
സി )
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
ഫണ്ട് അനുവദിച്ചിട്ടും
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാത്ത എത്ര
വിദ്യാലയങ്ങള്‍ വള്ളിക്കുന്ന്
നിയോജകമണ്ഡലത്തിലുണ്ട്;
വിശദമാക്കാമോ; പ്രസ്തുത ഫണ്ട്
മറ്റേതെങ്കിലും വിദ്യാഭ്യാസ
സ്ഥാപനത്തിന് അനുവദിക്കാൻ
സാധിക്കുമോ?
1419.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്കൂൾ
ഉച്ചഭക്ഷണ പദ്ധതി പ്രകാരം
ഭക്ഷണം നൽകിയ ഇനത്തിൽ പൊതു
വിദ്യാലയങ്ങളിലെ പ്രഥമ
അധ്യാപകർക്ക് എത്ര രൂപ
കുടിശ്ശിക നൽകാനുണ്ടെന്ന്
വ്യക്തമാക്കുമോ; ഏത്
കാലയളവിലെ തുകയാണ് കുടിശ്ശിക
ആയിട്ടുള്ളത്;
(
ബി )
കേന്ദ്ര
പദ്ധതി പ്രകാരം എന്തൊക്കെ
ഭക്ഷണ ഇനങ്ങളാണ്
ഉൾപ്പെടുത്തേണ്ടത്;
ഇതിനുപുറമേ ആഴ്ചയിൽ ഒരു ദിവസം
പാൽ, മുട്ട അല്ലെങ്കിൽ പഴം
എന്നീ ഇനങ്ങൾ കൂടി നൽകാൻ
സംസ്ഥാന സർക്കാർ നിർദ്ദേശം
നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
ഇതിനായി പ്രത്യേകം തുക
കൂടുതലായി അനുവദിച്ചു
നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഈ
തുക ഏത് രീതിയിൽ
കണ്ടെത്താനാണ് സർക്കാർ
നിർദ്ദേശം നൽകിയത്
വ്യക്തമാക്കുമോ;
(
സി )
ഒരു
കുട്ടിക്ക് ഒരു ദിവസം എത്ര
രൂപയാണ് ഉച്ചഭക്ഷണത്തിനായി
നിലവിൽ അനുവദിക്കുന്നത്;
പ്രസ്തുത തുക വളരെ
പരിമിതമാണെന്ന ആക്ഷേപം
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയത്
വർദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
1420.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
2016 മുതൽ ഇതുവരെ
പൊതുവിദ്യാലയങ്ങളുടെ ഭൗതിക
സാഹചര്യം, അടിസ്ഥാന സൗകര്യം
എന്നിവ വികസിപ്പിക്കുന്നതിന്
സർക്കാർ അനുവദിച്ച
പദ്ധതികളുടെ വിശദാംശങ്ങൾ
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
2011
മുതൽ 2016 വരെ ഈയിനത്തിൽ
സർക്കാർ
വിദ്യാലയങ്ങൾക്കുവേണ്ടി
അനുവദിച്ച പദ്ധതികളും
ചെലവഴിച്ച തുകയും ജില്ല
തിരിച്ച് വ്യക്തമാക്കാമോ?
1421.
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതു വിദ്യാലയങ്ങളിൽ ഡിജിറ്റൽ
വിദ്യാഭ്യാസത്തിന്റെ ഭാഗമായി
വാങ്ങിയ ഇലക്ട്രോണിക്
ഉപകരണങ്ങളുടെ ഗുണമേന്മ
പരിശോധിച്ചിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
ഗുണമേന്മ
ഇല്ലാത്തതു കാരണം പ്രസ്തുത
ഇലക്ട്രോണിക് ഉപകരണങ്ങളിൽ
ഭൂരിഭാഗവും പ്രവർത്തന
രഹിതമാണ് എന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
ഉപകരണങ്ങൾ ടെൻഡർ പ്രകാരമാണോ
വാങ്ങിയത് എന്നും സ്റ്റോർസ്
പർച്ചേസ് മാന്വൽ നിബന്ധനകൾ
പാലിച്ചിട്ടുണ്ടോ എന്നും
വിശദമാക്കാമോ?
1422.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം പൊതു
വിദ്യാഭ്യാസ വകുപ്പിന്റെ
പ്ലാന്‍ ഫണ്ട് വിനിയോഗിച്ച്
മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകള്‍
നവീകരിക്കുന്നതിനാണ്
നടപടികള്‍ സ്വീകരിച്ച്
വരുന്നത് എന്ന് അറിയിക്കാമോ;
(
ബി )
സ്കൂളിന്റെ
പേര്, അനുവദിച്ച തുക എന്നീ
വിശദാംശം ലഭ്യമാക്കാമോ?
1423.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ വിവിധ
പദ്ധതികള്‍ക്കായി കേന്ദ്ര
സര്‍ക്കാര്‍ അനുവദിച്ച തുക,
അതിൽ നിന്നും ചെലവഴിച്ച തുക,
പദ്ധതികള്‍ എന്നിവയുടെ
വിശദാംശം ലഭ്യമാക്കാമോ?
1424.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുവിദ്യാലയങ്ങളിൽ ഡിജിറ്റൽ
വിദ്യാഭ്യാസത്തിന്റെ ഭാഗമായി
ഇലക്ട്രോണിക് ഉപകരണങ്ങൾ
വാങ്ങിയിരുന്നോ; എങ്കിൽ
വിശദമാക്കാമോ;
(
ബി )
ഇതിൽ
ടെൻഡർ നടപടി ക്രമങ്ങളിലൂടെ
വാങ്ങിയ ഉപകരണങ്ങൾ
ഏതൊക്കെയെന്നും അല്ലാതെ
വാങ്ങിയ ഉപകരണങ്ങൾ ഏതൊക്കെ
എന്നും തരം തിരിച്ച് നൽകാമോ;
(
സി )
അപ്രകാരം
ഇലക്ട്രോണിക് ഉപകരണങ്ങൾ
വാങ്ങിയതിൽ ഓരോ സ്ഥാപനവുമായും
ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ,
പർച്ചേസ് ഓർഡർ എന്നിവയുടെ
പകർപ്പ് ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
ഇലക്ട്രോണിക് ഉപകരണങ്ങൾ
വാങ്ങിയതിൽ ഓരോ സ്ഥാപനവുമായും
ഉണ്ടാക്കിയ മെയിന്റനൻസ് കരാർ
വ്യവസ്ഥകളുടെ പകർപ്പ്
ലഭ്യമാക്കാമോ?
1425.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
തെരഞ്ഞെടുക്കപ്പെട്ട ഹയര്‍
സെക്കണ്ടറി സ്കൂളുകളില്‍
കഴിഞ്ഞ അക്കാദമിക വര്‍ഷം
സ്ഥാപിച്ച സ്കൂള്‍ കാലാവസ്ഥാ
നിരീക്ഷണ കേന്ദ്രങ്ങളുടെ
പ്രവര്‍ത്തന പുരോഗതിയും
നിലവിലെ സ്ഥിതിയും
വിശദമാക്കാമോ;
(
ബി )
വിദ്യാര്‍ത്ഥികളുടെ
ശാസ്ത്രകൗതുകം
വര്‍ദ്ധിപ്പിക്കുന്നതിനും
ഭൗമാന്തരീക്ഷത്തിലെ
വ്യതിയാനങ്ങള്‍
മനസ്സിലാക്കുന്നതിനും
സഹായകരമായ രീതിയില്‍,
സംസ്ഥാനത്തെ എല്ലാ ഹയര്‍
സെക്കണ്ടറി സ്കൂളുകളിലും ഇത്
സ്ഥാപിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
ഇതുമായി
ബന്ധപ്പെട്ട് സംസ്ഥാന
വിദ്യാഭ്യാസ ചരിത്രത്തില്‍
ആദ്യമായി സംഘടിപ്പിച്ച
കാലാവസ്ഥാ സമ്മേളനം എല്ലാ
വര്‍ഷവും നടത്തുന്നതിന്
ആലോചനയുണ്ടോയെന്ന്
അറിയിക്കാമോ?
1426.
ശ്രീ.
ഷാഫി പറമ്പിൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പൊതു വിദ്യാഭ്യാസ വകുപ്പ്
കിഫ്‌ബി മുഖേന
നടപ്പിലാക്കുന്ന ഏതെങ്കിലും
പദ്ധതികളുടെ നിര്‍മ്മാണം,
കിഫ്‌ബി പാതിവഴിയിൽ
മരവിപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ പദ്ധതികളുടെ പേരും
വിശദാംശവും നിർമ്മാണം
മരവിപ്പിക്കാനുള്ള കാരണവും
വ്യക്തമാക്കുമോ?
1427.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
ടി. ജെ. വിനോദ്
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്കൂളുകളിൽ
ഉച്ചഭക്ഷണത്തിനായി
അനുവദിക്കുന്ന തുക
ഭക്ഷ്യവസ്തുക്കളുടെ വിപണി
വിലയുമായി താരതമ്യം
ചെയ്യുമ്പോൾ വളരെ
പരിമിതമാണെന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഉച്ചഭക്ഷണ
പദ്ധതിക്കുള്ള തുക വിപണിയിലെ
വിലനിലവാരത്തിന് അനുസൃതമായി
വർദ്ധിപ്പിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
സി )
സ്കൂളുകളിൽ
ഉച്ചഭക്ഷണം വിതരണം ചെയ്ത
ഇനത്തിൽ അദ്ധ്യാപകർക്ക് തുക
വിതരണം ചെയ്യാനുണ്ടോ;
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
ഇനത്തിൽ കുടിശ്ശികയായ തുക
വിതരണം ചെയ്യുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
1428.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്കൂളുകളിലെ
ഉച്ചഭക്ഷണ പദ്ധതിയിൽ കേന്ദ്ര
വിഹിതവും സംസ്ഥാന വിഹിതവും
എത്ര വീതമാണെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിക്ക് കേന്ദ്രവിഹിതം
ലഭിക്കുന്നതിന് പാലിക്കേണ്ട
മാനദണ്ഡങ്ങൾ
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
മാനദണ്ഡങ്ങൾ നാളിതുവരെ
സംസ്ഥാന സർക്കാർ കൃത്യമായി
പാലിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
ഏതൊക്കെ കാര്യങ്ങളിലാണ് വീഴ്ച
സംഭവിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
കേന്ദ്രവിഹിതം
വിനിയോഗിച്ചത് സംബന്ധിച്ച
യൂട്ടിലൈസേഷൻ
സർട്ടിഫിക്കറ്റുകളും
റിപ്പോർട്ടുകളും കൃത്യമായി
നൽകിയിട്ടുണ്ടോ; ഏത് കാലയളവ്
വരെയുള്ള രേഖകൾ
നൽകിയിട്ടുണ്ട് എന്ന്
വ്യക്തമാക്കുമോ?
1429.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഉച്ചഭക്ഷണ പദ്ധതിയ്ക്കായി
2023- 24 സാമ്പത്തിക വർഷം
വകയിരുത്തിയ തുക, കേന്ദ്ര
വിഹിതം എന്നിവ തരംതിരിച്ച്
വ്യക്തമാക്കാമോ; അതിൽ 2023
ഡിസംബര്‍ വരെ ചെലവഴിച്ച തുക
എത്ര; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
സ്കൂളുകളില്‍
ഉച്ചഭക്ഷണം നല്‍കുന്നതുമായി
ബന്ധപ്പെട്ട പദ്ധതിയ്ക്ക്
നിലവില്‍ എത്ര രൂപയാണ്
കുടിശ്ശിക ആയിട്ടുള്ളത്?
1430.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-23,
2023-24 സാമ്പത്തിക
വര്‍ഷങ്ങളില്‍ മലപ്പുറം
ജില്ലയിലെ എത്ര സര്‍ക്കാര്‍
വിദ്യാലയങ്ങള്‍
പ്രധാന്‍മന്ത്രി ജന്‍ വികാസ്
കാര്യക്രം (പി.എം.ജെ.വൈ.കെ)
പദ്ധതി പ്രൊപ്പോസലുകൾ
സമര്‍പ്പിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ; ഇവയില്‍
ഏതെല്ലാം സ്കൂളുകളുടെ
പ്രൊപ്പോസലുകളാണ്
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച്
പി.എം.ജെ.വൈ.കെ സ്റ്റേറ്റ്
ലെവല്‍ കമ്മിറ്റിയുടെ
പരിഗണനയ്ക്കായി
സമര്‍പ്പിച്ചിട്ടുള്ളതെന്നും
അറിയിക്കാമോ;
(
ബി )
പി.എം.ജെ.വൈ.കെ.
പദ്ധതിയിലേക്ക് വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ
പ്രൊപ്പോസലുകള്‍
സമര്‍പ്പിക്കേണ്ട
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ; സബ് ജില്ലാ,
ജില്ലാ, സംസ്ഥാന വിദ്യാഭ്യാസ
ഓഫീസുകള്‍ വഴി
നടപടിക്രമങ്ങള്‍ പാലിച്ച്
വരുന്ന പ്രൊപ്പോസലുകള്‍
വിദ്യാഭ്യാസ വകുപ്പിന്
പി.എം.ജെ.വൈ.കെ സ്റ്റേറ്റ്
ലെവല്‍ കമ്മിറ്റിയിലേക്ക്
നേരിട്ട്
സമര്‍പ്പിക്കുന്നതിന്
സാധിക്കുമോ;
സാധിക്കുന്നതല്ലായെങ്കില്‍
വിദ്യാഭ്യാസ വകുപ്പ് നേരിട്ട്
നല്‍കുന്ന പ്രൊപ്പോസലുകള്‍
എപ്രകാരമാണ് പി.എം.ജെ.വൈ.കെ.
പദ്ധതിയിലേക്ക്
സമര്‍പ്പിക്കുകയെന്നും
അറിയിക്കാമോ;
(
സി )
സംസ്ഥാനത്ത്
പി.എം.ജെ.വൈ.കെ. സ്റ്റേറ്റ്
ലെവല്‍ കമ്മിറ്റിയുടെ
പരിഗണനയ്ക്കായി സമര്‍പ്പിച്ച
സ്കൂളുകളുടെ പേരും അപേക്ഷിച്ച
തുകയും ജില്ല തിരിച്ച് വിവരം
ലഭ്യമാക്കാമോ; ജില്ലാ ലെവല്‍
കമ്മിറ്റി മുഖേന മാത്രമേ
പ്രൊപ്പോസലുകള്‍ സ്റ്റേറ്റ്
ലെവല്‍ കമ്മറ്റിക്ക്
നല്‍കാന്‍ കഴിയു എന്ന നിബന്ധന
പി.എം.ജെ.വൈ.കെ. പദ്ധതിയുടെ
ബൈ ലോ -യില്‍ ഉണ്ടോ
എന്നറിയിക്കാമോ; ജില്ലാ
ലെവല്‍ കമ്മിറ്റികളില്‍
പ്രൊപ്പോസലുകളുടെ മുന്‍ഗണന
നിശ്ചയിക്കുന്നതിന്റെ
മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
(
ഡി )
മലപ്പുറം
ജില്ലയിലെ നിലമ്പൂര്‍ ഗവ:
മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍
സെക്കണ്ടറി സ്കൂളിന്റെ
പ്രൊപ്പോസല്‍ പി.എം.ജെ.വൈ.കെ.
പദ്ധതിയില്‍
ഉല്‍പ്പെടുത്തിയിട്ടുണ്ടോ;
വിദ്യാഭ്യാസ വകുപ്പ്
മുഖാന്തിരം സമര്‍പ്പിച്ച
പ്രസ്‌തുത സ്കൂളിന്റെ
പ്രൊപ്പോസല്‍ പി.എം.ജെ.വൈ.കെ.
യിലേക്ക് പരിഗണിക്കുന്നതിനായി
എന്തെല്ലാം നടപടിക്രമങ്ങളാണ്
ചെയ്തിട്ടുള്ളതെന്ന്
അറിയിക്കാമോ; ആയത്
സംബന്ധിച്ച് വിദ്യാഭ്യാസ
വകുപ്പ് അഡീഷണല്‍ ചീഫ്
സെക്രട്ടറി ന്യൂനപക്ഷ ക്ഷേമ
വകുപ്പ് സെക്രട്ടറിക്ക് കത്ത്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ കത്തിന്റെ
പകര്‍പ്പ് അനുവദിക്കാമോ;
(
ഇ )
സംസ്ഥാനത്തെ
വിദ്യാഭ്യാസം, ഗ്രാമവികസനം,
ന്യൂനക്ഷേമം, ആരോഗ്യം
തുടങ്ങിയ വകുപ്പുകള്‍ക്ക്
കീഴിലുള്ള പ്രവൃത്തികള്‍ക്ക്
പി.എം.ജെ.വൈ.കെ. പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
ക്രമം/അനുപാതം
എപ്രകാരമാണെന്ന് അറിയിക്കാമോ;
വിദ്യാഭ്യാസ വകുപ്പ്
മുഖാന്തിരം നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് നല്‍കുന്ന
സ്കൂളുകളുടെ
പ്രപ്പോസലുകള്‍ക്ക് മുന്‍ഗണന
ലഭിക്കാറുണ്ടോ; വിശദമാക്കാമോ?
1431.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്കൂള്‍,
കോളേജ് വിദ്യാര്‍ത്ഥികള്‍
ജലാശയങ്ങളിലും മറ്റും
മുങ്ങിമരിക്കുന്നതും അതുപോലെ
പ്രഥമ ശുശ്രൂഷ സംബന്ധമായ
പ്രായോഗിക പരിശീലനം
വിദ്യാഭ്യാസ കാലഘട്ടത്തില്‍
ലഭിക്കാത്തത് മൂലം ഹൃദയാഘാതം,
റോഡ് അപകടങ്ങള്‍, പാമ്പ്കടി
തുടങ്ങിയ അടിയന്തര ശുശ്രൂഷ
ആവശ്യമായ ഘട്ടങ്ങളില്‍
അവര്‍ക്ക് കൃത്യമായ ഇടപെടല്‍
നടത്താന്‍ കഴിയുന്നില്ല
എന്നുമുള്ള വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(
ബി )
എങ്കില്‍
സ്കൂള്‍ പാഠ്യപദ്ധതിയില്‍
നീന്തല്‍ പരിശീലനം, പ്രഥമ
ശുശ്രൂഷ സംബന്ധമായ പ്രായോഗിക
പരിശീലനം എന്നിവ
ഉള്‍പ്പെടുത്തുന്നത്
ഉചിതമായിരിക്കും എന്ന്
കരുതുന്നുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്ത്
നിലവില്‍ എത്ര
പൊതുവിദ്യാലയങ്ങളില്‍
കുട്ടികൾക്ക് നീന്തല്‍
പരിശീലനം നല്‍കി വരുന്നുണ്ട്;
ആയത് സംസ്ഥാനത്തെ എല്ലാ
വിദ്യാലയങ്ങളിലേക്കും
വ്യാപിപ്പിക്കുന്നതിന് കായിക
വകുപ്പുമായി ചേര്‍ന്ന് പദ്ധതി
രൂപീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ എന്നു
വ്യക്തമാക്കുമോ ?
1432.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സ്‌കൂള്‍ പാഠപുസ്തകങ്ങള്‍
മാറ്റുന്ന കാര്യം
പരിഗണനയിലുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
ഏതെല്ലാം ക്ലാസുകളിലെ
പാഠപുസ്തകങ്ങളാണ് മാറ്റാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ;
(
സി )
ഏതു
സാഹചര്യത്തിലാണ്
പാഠപുസ്തകങ്ങള്‍ മാറ്റാന്‍
തീരുമാനിച്ചതെന്ന്
വിശദമാക്കുമോ?
1433.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2024-25
അധ്യയന വര്‍ഷത്തില്‍ സ്കൂള്‍
പാഠ്യപദ്ധതി കാലോചിതമായി
പരിഷ്കരിക്കുവാന്‍
വിദ്യാഭ്യാസ വകുപ്പ്
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
എങ്കില്‍
ഏതൊക്കെ ക്ലാസ്സിലെ ഏതൊക്കെ
വിഷയങ്ങളാണ്
പരിഷ്കരിക്കുവാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
(
സി )
ഇതിനായി
നാളിതുവരെ വിദ്യാഭ്യാസ
വകുപ്പ് എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു; വിശദാംശം
വ്യക്തമാക്കുമോ;
(
ഡി )
പരിഷ്കരിക്കുന്ന
പാഠ്യപദ്ധതി ചട്ടക്കൂടിന്റെ
കരട് എന്നത്തേയ്ക്കു
തയ്യാറാക്കി നല്‍കാനാണ്
പാഠ്യപദ്ധതി പരിഷ്കരണ
കമ്മിറ്റിയോട്
ആവശ്യപ്പെട്ടിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കുമോ?
1434.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രൈമറി
ഹെഡ്‍മാസ്റ്റർമാർക്ക്
ശമ്പളസ്കെയിലും ഹയർ ഗ്രേഡും
അനുവദിച്ച ഉത്തരവ് നാളിതുവരെ
നടപ്പിലാക്കാത്ത എ.ഇ.ഒ.
ഓഫീസുകൾ ഉണ്ടെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പുതിയ
ഉത്തരവ് പ്രകാരം പ്രൈമറി
ഹെഡ്‍മാസ്റ്റർമാർക്ക്
ശമ്പളസ്കെയിലും ഹയർ ഗ്രേഡും
നൽകാൻ എ.ഇ.ഒ. ഓഫീസില്‍
നിന്നും ഡെപ്യൂട്ടി
ഡയറക്ടറോട് സ്പഷ്ടീകരണം
ചോദിച്ച കാര്യം സർക്കാർ
പരിശോധിക്കുമോ;
(
സി )
ഇത്തരത്തില്‍
എത്ര ഉപജില്ലാ വിദ്യാഭ്യാസ
ഓഫീസര്‍മാര്‍ സ്പഷ്ടീകരണം
ചോദിച്ചിട്ടുണ്ടെന്നും ഇതിൽ
എത്ര ഡെപ്യൂട്ടി
ഡയറക്ടര്‍മാര്‍
ക്ലാരിഫിക്കേഷൻ
നൽകിയിട്ടുണ്ടെന്നും
വിശദമാക്കുമോ; ഡെപ്യൂട്ടി
ഡയറക്ടര്‍മാര്‍ നല്‍കിയ
ക്ലാരിഫിക്കേഷന്റെ പകർപ്പ്
ലഭ്യമാക്കുമോ?
1435.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എറണാകുളം
ജില്ലയിലെ ഗവൺമെന്റ്
സ്കൂളുകളിലെ ഒഴിവുകൾ 2023-24
അദ്ധ്യയന വർഷം എ.ഇ.ഒ/ഡി.ഇ.ഒ
ഓഫീസുകളിൽ നിന്ന് ഡി.ഡി.ഇ.
ഓഫീസിലേക്ക് റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ; എങ്കില്‍
പകർപ്പ് ലഭ്യമാക്കാമോ;
(
ബി )
2023-24
അദ്ധ്യയന വർഷം ഗവൺമെന്റ്
എല്‍.പി./യു.പി. അസിസ്റ്റന്റ്
തസ്തികകളിൽ അധിക
ഡിവിഷനുകൾക്കുള്ള ശിപാർശ
എറണാകുളം ജില്ലാ ഓഫീസിൽ
നിന്നും നൽകിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
അദ്ധ്യയനവർഷാരംഭത്തിൽ
പ്രൈമറി സ്കൂളുകളിൽ പ്രധാന
അദ്ധ്യാപക തസ്തികകൾ ഒഴിഞ്ഞു
കിടക്കുന്നതായുള്ള പരാതികൾ
ലഭിച്ചിട്ടുണ്ടോ; അതിന്മേല്‍
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ഡി )
എല്‍.പി/യു.പി
അസിസ്റ്റന്റ് തസ്തികയിൽ
നിലവിലുള്ള ഒഴിവുകൾ
എത്രയെന്ന് സ്കൂൾ
അടിസ്ഥാനത്തിൽ വേർതിരിച്ച്
നൽകാമോ;
(
ഇ )
ഓരോ
മാസവും ഉണ്ടാകുന്ന ഒഴിവുകൾ
അതതു മാസം തന്നെ റിപ്പോർട്ട്
ചെയ്യുന്നതിന് നിർദ്ദേശം
നൽകുമോ; വിശദമാക്കാമോ?
1436.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്ലസ്
വൺ സ്‌കൂൾ മാറ്റം
ലഭിക്കുന്നതിന് ഇടുക്കി
ജില്ലയിൽ നിന്നും എത്ര
അപേക്ഷകൾ ലഭിച്ചിരുന്നു എന്ന്
അറിയിക്കുമോ ; ഇവയിൽ എത്ര
അപേക്ഷകളിൽ സ്‌കൂൾ മാറ്റ
ഉത്തരവ് നൽകിയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്ലസ്
വൺ സ്‌കൂൾ മാറ്റം
ലഭിക്കുന്നതിന് അപേക്ഷ
നൽകിയിട്ടും ഉത്തരവ്
ലഭിക്കുന്നതിന് കാലതാമസം
നേരിടാറുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
1437.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
2023 -24 അധ്യയന വർഷം പ്ലസ്
വൺ പ്രവേശനം പൂർത്തിയായപ്പോൾ
25 ൽ താഴെ കുട്ടികൾ ഉള്ള
ബാച്ചുകൾ എത്രയാണ്;
(
ബി )
കുട്ടികൾ
കുറവുള്ള ബാച്ചുകളുടെ എണ്ണം
സ്കൂൾ, ജില്ല അടിസ്ഥാനത്തിൽ
ലഭ്യമാക്കാമോ;
(
സി )
കുട്ടികൾ
കുറവുള്ള ബാച്ചുകൾ സീറ്റ്
കുറവുള്ള മേഖലകളിലേക്ക്
ട്രാൻസ്ഫർ ചെയ്യുന്നതിന്
എന്തെങ്കിലും നടപടികൾ ഇതിനകം
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ അതിനുള്ള നടപടി
സ്വീകരിക്കുമോ?
1438.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലിറ്റില്‍
കൈറ്റ്സ് വിദ്യാർത്ഥികള്‍ക്ക്
നിലവില്‍ നല്‍കുന്ന ഗ്രേസ്
മാര്‍ക്ക് എത്രയാണ്;
(
ബി )
മറ്റ്
ക്ലബുകളായ എന്‍.സി.സി., എന്‍.
എസ്.എസ്., സ്കൗട്ട് ആന്‍ഡ്
ഗൈഡ്, എസ്.പി.സി. എന്നിവയിലെ
വിദ്യാർത്ഥികള്‍ക്ക്
നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ
ഗ്രേസ് മാര്‍ക്ക് ആണ്
ലിറ്റില്‍ കൈറ്റ്സ്
വിദ്യാർഥികള്‍ക്ക്
നല്‍കുന്നതെന്ന ആക്ഷേപം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
മറ്റ്
ക്ലബുകളായ എന്‍.സി.സി., എന്‍.
എസ്.എസ്., സ്കൗട്ട് ആന്‍ഡ്
ഗൈഡ്, എസ്.പി.സി. എന്നിവയിലെ
വിദ്യാർത്ഥികള്‍ക്ക്
നല്‍കുന്നതു പോലെ 20
മാര്‍ക്ക് തന്നെ ലിറ്റില്‍
കൈറ്റ്സ്
വിദ്യാര്‍ത്ഥികള്‍ക്കും
ഗ്രേസ് മാര്‍ക്ക് ആയി
നല്‍കുന്നതിനാവശ്യമായ
നടപടികള്‍ സ്വീകരിക്കാമോ?
1439.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹൈസ്കൂൾ
കായികാദ്ധ്യാപക തസ്തികക്ക്
എന്‍.സി.ഇ.ആര്‍.ടി.
നിശ്ചയിച്ച യോഗ്യതയായ
ഫിസിക്കൽ എജ്യുക്കേഷൻ
ബാച്ചിലർ ബിരുദം
പ്രാവർത്തികമാക്കണമെന്ന കേരളാ
ഹൈക്കോടതിയുടെ 05.10.2023-ലെ
വിധിന്യായത്തിന്മേല്‍ വ്യക്തത
വരുത്തി സർക്കാർ ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇല്ലെങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
അഭാവത്തിൽ മലപ്പുറമടക്കമുള്ള
വിവിധ ജില്ലകളിൽ
പി.എസ്.സി.യ്ക്ക്
പ്രസിദ്ധീകരിക്കാനാവാത്ത
ഹൈസ്കൂൾ കായികാദ്ധ്യാപക
ലിസ്റ്റുകളെ യോഗ്യത പുതുക്കി
നിശ്ചയിച്ച്
പ്രസിദ്ധീകരിക്കാനുള്ള
നടപടികൾ അടിയന്തരമായി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1440.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്ലസ്
വണ്‍ ഏകജാലക സംവിധാന പ്രകാരം
പ്രവേശനം ലഭിച്ച
വിദ്യാര്‍ത്ഥികള്‍ക്ക്
സ്പെഷ്യല്‍ ട്രാന്‍സ്ഫര്‍
നല്‍കുന്നതിന്റെ
മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?
1441.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാലക്കുടി
ഗവ. മോഡല്‍ ബോയ്സ്
ഹൈസ്കൂളില്‍ ഗ്രൗണ്ടും
പവലിയനും
നിര്‍മ്മിക്കുന്നതിനായി കായിക
യുവജനക്ഷേമ വകുപ്പ്
തയ്യാറാക്കിയ
ധാരണാപത്രത്തില്‍ (എം.ഒ.യു)
പൊതുവിദ്യാഭ്യാസ വകുപ്പ്
മാറ്റം വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
എന്തൊക്കെ
മാറ്റങ്ങളാണ്
വരുത്തിയിട്ടുള്ളതെന്നും ഈ
മാറ്റങ്ങള്‍ വരുത്തിയത്
ആരാണെന്നും ഇത്തരത്തില്‍
മാറ്റം വരുത്തിയത്
എന്തിനാണെന്നും
വിശദീകരിക്കുമോ;
(
സി )
ധാരണാപത്രത്തില്‍
മാറ്റം വരുത്തിയിട്ടുള്ളത്
പൊതുവിദ്യാഭ്യാസവകുപ്പും
കായിക യുവജനക്ഷേമ വകുപ്പും
കൂടിയാലോചിച്ചിട്ടാണോ;
അല്ലെങ്കില്‍ ഏകപക്ഷീയമായി
മാറ്റം വരുത്തിയതിന്റെ കാരണം
വെളിപ്പെടുത്തുമോ;
(
ഡി )
ധാരണാപത്രത്തില്‍
വരുത്തിയിട്ടുള്ള മാറ്റങ്ങള്‍
കായിക യുവജനക്ഷേമ വകുപ്പ്
അംഗീകരിച്ചിട്ടുണ്ടോ എന്ന്
അറിയിക്കുമോ;
(
ഇ )
സംസ്ഥാനത്തെ
ഏതൊക്കെ സ്കൂളുകളില്‍
ഗ്രൗണ്ട് നിര്‍മ്മാണത്തിനായി
പൊതുവിദ്യാഭ്യാസ വകുപ്പും
കായിക യുവജനക്ഷേമ വകുപ്പും
ധാരണാപത്രങ്ങൾ ഒപ്പ്
വച്ചിട്ടുണ്ടെന്നും പ്രസ്തുത
ധാരണാപത്രങ്ങളില്‍ മേൽ പറഞ്ഞ
പ്രകാരം പൊതുവിദ്യാഭ്യാസ
വകുപ്പ് മാറ്റങ്ങള്‍
വരുത്തിയിട്ടുണ്ടോ എന്നും
വ്യക്തമാക്കുമോ;
(
എഫ് )
ചാലക്കുടി
ഗവ. മോഡല്‍ ബോയ്സ്
ഹൈസ്കൂളില്‍ ഗ്രൗണ്ടും
പവലിയനും
നിര്‍മ്മിക്കുന്നതിനായി
ഒപ്പിടേണ്ട ധാരണാപത്രം
സംബന്ധിച്ച് വകുപ്പുകള്‍
തമ്മിലുള്ള തര്‍ക്കം എപ്രകാരം
പരിഹരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
1442.
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീമതി
യു പ്രതിഭ
ശ്രീ.
കെ.വി.സുമേഷ്
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഐ.ടി.
രംഗത്ത് അധ്യാപകരുടെയും
വിദ്യാര്‍ഥികളുടെയും
പ്രാഗത്ഭ്യം വളര്‍ത്തുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
സ്കൂളുകളില്‍
റോബോട്ടിക് ലാബുകൾ
സജ്ജീകരിക്കുന്നതു സംബന്ധിച്ച
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
സി )
റോബോട്ടുകള്‍
നിര്‍മ്മിക്കുന്നതിന്
കുട്ടികള്‍ക്ക് പരിശീലനം
നല്‍കുന്നതിനുള്ള നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
ഡി )
ക്ലാസ്
മുറികളിലും കമ്പ്യൂട്ടര്‍
ലാബുകളിലും ഐ.ടി. ഉപകരണങ്ങള്‍
സ്ഥാപിക്കുന്ന പ്രവര്‍ത്തനം
വിശദമാക്കുമോ?
1443.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
ബാലുശ്ശേരി
ഗവ.എല്‍.പി.സ്കൂള്‍
തൊട്ടടുത്തുള്ള ബാലുശ്ശേരി
ഗവണ്‍മെന്റ് വൊക്കേഷണല്‍
ഹയര്‍ സെക്കണ്ടറി
സ്കൂളിലേക്ക് മാറ്റുന്നത്
സംബന്ധിച്ച നിവേദനം
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
തീരെ
സുരക്ഷിതമല്ലാത്ത വാടക
കെട്ടിടത്തില്‍
പ്രവര്‍ത്തിച്ചു വരുന്ന
ബാലുശ്ശേരി
ഗവ.എല്‍.പി.സ്കൂള്‍ എല്ലാ
ഭൗതിക സൗകര്യങ്ങളുമുള്ള
ബാലുശ്ശേരി
ജി.വി.എച്ച്.എസ്.എസ്. ലേക്ക്
മാറ്റുന്നതിന് എന്താണ്
തടസ്സം; വിശദമാക്കാമോ;
(
സി )
ബാലുശ്ശേരി
ഗവ.എല്‍.പി.സ്കൂള്‍
ബാലുശ്ശേരി
ജി.വി.എച്ച്.എസ്.എസ്. ലേക്ക്
മാറ്റുന്നതിനായി ആരാണ്
തീരുമാനമെടുക്കേണ്ടത്;
വിശദമാക്കാമോ?
1444.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒളവണ്ണ
ഗ്രാമ പഞ്ചായത്തിലെ
തുമ്പയില്‍ എല്‍.പി സ്കൂള്‍
പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍
നിന്നും സര്‍ക്കാര്‍
ഏറ്റെടുക്കുന്നത് സംബന്ധിച്ച
പ്രൊപ്പോസലില്‍
തീരുമാനമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍
സര്‍ക്കാര്‍ ഉത്തരവ്
വൈകുന്നതിന് ഇടയാക്കിയ
സാഹചര്യങ്ങള്‍
വ്യക്തമാക്കാമോ;
(
ബി )
പഞ്ചായത്ത്
സ്കൂളുകള്‍ സര്‍ക്കാര്‍
ഏറ്റെടുത്തു കൊണ്ടുള്ള
ഉത്തരവിലെ ലിസ്റ്റില്‍
നിന്നും വിട്ടുപോയ പ്രസ്തുത
സ്കൂള്‍ ഏറ്റെടുത്തുകൊണ്ടു
ഉത്തരവ്
പുറപ്പെടുവിക്കുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ; വിശദമാക്കാമോ?
1445.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
മുഖേന 3 കോടി രൂപ
അനുവദിക്കപ്പെടുകയും കിലയെ
നിര്‍വഹണ
ഏജന്‍സിയാക്കിയിട്ടുള്ളതുമായ
നാദാപുരം മണ്ഡലത്തിലെ
വെള്ളിയോട് ഗവ.യു.പി. സ്‌കൂൾ
കെട്ടിട നിര്‍മ്മാണ പ്രവൃത്തി
എന്ന് ആരംഭിക്കാന്‍
കഴിയുമെന്ന് അറിയിക്കാമോ?
1446.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തിലെ ഏതൊക്കെ
സര്‍ക്കാര്‍ സ്ക്കുളുകള്‍ക്ക്
ഫണ്ട്
അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്
നിവേദനങ്ങള്‍ ലഭിച്ചുവെന്നും
ഏതൊക്കെ സ്ക്കൂളുകള്‍ക്ക്
ഫണ്ട് അനുവദിച്ചുവെന്നും
വ്യക്തമാക്കുമോ;
(
ബി )
'നബാര്‍ഡ്'
സ്കീമില്‍ മണ്ഡലത്തിലെ
ഏതൊക്കെ സ്ക്കൂളുകള്‍ക്ക്
ഫണ്ട് അനുവദിച്ചുവെന്നും
ആയതിന്റെ നിലവിലെ അവസ്ഥ
എന്താണെന്നും വ്യക്തമാക്കുമോ;
(
സി )
പേരാമ്പ്ര
ജി.യു.പി. സ്ക്കൂളിന്
ഏതെങ്കിലും സ്കീമില്‍
ഉള്‍പ്പെടുത്തി കെട്ടിട
നിര്‍മ്മാണത്തിന് ഫണ്ട്
അനുവദിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
ഡി )
ആവള
ഗവ. ഹയര്‍ സെക്കണ്ടറി
സ്ക്കൂളിന് ചുറ്റുമതിലും
ഗേറ്റും നിര്‍മ്മിക്കുന്നതിന്
എം.എല്‍.എ-യുടെ ആസ്തി വികസന
ഫണ്ടില്‍ നിന്നും അനുവദിച്ച
60 ലക്ഷം രൂപയുടെ പ്രപ്പോസല്‍
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ഇ )
നടുവത്തൂര്‍
ശ്രീവാസുദേവാശ്രമം
സ്ക്കൂളിന്റെ ലാബിനു വേണ്ടി
അനുവദിച്ച 50 ലക്ഷം രൂപയുടെ
നടപടികള്‍ എന്തായെന്ന്
വിശദമാക്കാമോ?
1447.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭിന്നശേഷി
സംവരണപ്രകാരമുള്ള നിയമനങ്ങൾ
നടത്തുന്നതിന് കാലതാമസം
നേരിടുന്നതിനാൽ സംസ്ഥാനത്തെ
എയ്ഡഡ് ഹയർ സെക്കണ്ടറി,
വൊക്കേഷണല്‍ ഹയർ സെക്കണ്ടറി
മേഖലയിൽ നിയമനം നേടിയിട്ടുള്ള
നിരവധി അധ്യാപകർക്ക് നിയമന
അംഗീകാരം ലഭിക്കുന്നതിൽ
പ്രതിസന്ധി ഉണ്ടായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത് ഗൗരവത്തോടെ
കാണുന്നുണ്ടോ; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
എയ്ഡഡ്
ഹയർ സെക്കണ്ടറി, വൊക്കേഷണൽ
ഹയർ സെക്കണ്ടറി സ്കൂളുകളിൽ
ഒരു അധ്യാപക തസ്തികയിൽ
ഭിന്നശേഷി സംവരണ പ്രകാരമുള്ള
നിയമനത്തിൽ പിന്തുടരേണ്ട
നടപടിക്രമങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ; വിവിധ
ഭിന്നശേഷി വിഭാഗങ്ങളിൽ
നിന്നുള്ള യോഗ്യരായ
ഉദ്യോഗാർത്ഥികളെ
പരിഗണിക്കുന്നതിനായി വിവിധ
ഘട്ടങ്ങളായാണോ നടപടിക്രമങ്ങൾ
പൂർത്തീകരിക്കേണ്ടത്; എങ്കിൽ
ഏതൊക്കെ ഘട്ടങ്ങളാണുളളത്
എന്ന് വ്യക്തമാക്കുമോ;
(
സി )
മേൽ
നടപടിക്രമങ്ങൾ എല്ലാം
പാലിച്ചതിനുശേഷവും ഭിന്നശേഷി
വിഭാഗത്തിൽപ്പെട്ട യോഗ്യരായ
ഉദ്യോഗാർത്ഥികൾ
എത്തുന്നില്ലെങ്കിൽ പ്രസ്തുത
ഒഴിവ് അടുത്ത വർഷത്തേക്ക്
മാറ്റിവെച്ച് വീണ്ടും
നടപടിക്രമങ്ങൾ
ആവർത്തിക്കേണ്ടതായിട്ടുണ്ടോ;
എങ്കിൽ ഇപ്രകാരം എത്ര
തവണ/വർഷം
ചെയ്യേണ്ടതായിട്ടുണ്ട്;
(
ഡി )
ഭിന്നശേഷി
വിഭാഗത്തിൽപ്പെട്ട
ഉദ്യോഗാർത്ഥിയുടെ അഭാവത്തിൽ
പ്രസ്തുത തസ്തികയിലേക്ക്
മറ്റൊരു അധ്യാപകനെ
നിയമിക്കുവാൻ സാധിക്കുന്നത്
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
കാര്യങ്ങൾ
വ്യക്തമാക്കിക്കൊണ്ട്
മാനേജ്മെന്റുകൾക്ക് നിർദ്ദേശം
നൽകുവാൻ നടപടി സ്വീകരിക്കുമോ?
1448.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാരിന്റെ
കൃത്യമായ സർക്കുലറും
നിർദ്ദേശവുമുണ്ടായിട്ടും
വിദ്യാലയങ്ങളിൽ നിയമന
അംഗീകാരം നൽകുന്നതില്‍
ഉപജില്ല ജില്ലാതലങ്ങളിൽ
വൈമുഖ്യം കാണിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് പരിഹരിക്കുന്നതിന്
സത്വര ഇടപെടൽ നടത്താമോ?
1449.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹയർ
സെക്കണ്ടറി സ്‌കൂളുകളിൽ
അറബിക്, ഉറുദു, മലയാളം,
ഹിന്ദി, സംസ്‌കൃതം എന്നീ
ഉപഭാഷകൾക്ക് അദ്ധ്യാപക
തസ്തികകൾ
അനുവദിക്കുന്നതിനുള്ള
പിരീഡുകളുടെ എണ്ണം
എത്രയാണെന്ന് ഓരോ വിഷയത്തിലും
ഇനം തിരിച്ച് വിശദമാക്കാമോ;
(
ബി )
ഒരു
ഹയർസെക്കണ്ടറി സ്‌കൂളിൽ എത്ര
ഉപഭാഷകൾ നിലവിൽ
അനുവദിക്കുന്നുണ്ട്;
വിശദവിവരം ലഭ്യമാക്കാമോ;
(
സി )
ഹയർസെക്കണ്ടറി
സ്‌കൂളുകളിൽ ഉപഭാഷകൾ
അനുവദിക്കുന്നത് സംബന്ധിച്ച
സർക്കാരിന്റെയും
പൊതുവിദ്യാഭ്യാസ വകുപ്പ്
ഡയറക്ടറുടെയും ഉത്തരവുകള്‍,
സർക്കുലറുകള്‍ എന്നിവയുടെ
പകർപ്പുകൾ ലഭ്യമാക്കാമോ;
(
ഡി )
സർക്കാർ,
പൊതുവിദ്യാഭ്യാസ വകുപ്പ്
ഡയറക്ടർ എന്നിവിടങ്ങളിൽ
നിന്നും ഹയർസെക്കണ്ടറി
സ്‌കൂളുകളിൽ ഉപഭാഷകൾ
അനുവദിക്കുന്നത് സംബന്ധിച്ച
ഉത്തരവുകൾ പ്രകാരം ഒരു
സ്‌കൂളില്‍ എത്ര ഉപഭാഷകൾ
ആകാമെന്നും അവയ്ക്ക് ആവശ്യമായ
പീരീഡുകളുടെ എണ്ണം
സംബന്ധിച്ചുമുള്ള വിശദവിവരം
ഓരോ വിഷയങ്ങളും ഇനം തിരിച്ച്
വ്യക്തമാക്കാമോ?
തസ്തിക
നിര്‍ണ്ണയം നടത്തുന്നതിലുള്ള
സാങ്കേതിക പ്രശ്നങ്ങള്‍
1450.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതുതായി നിര്‍മ്മിച്ച
സ്കൂളുകളുടെ ഉയരക്കുറവ് കാരണം
തസ്തികനിര്‍ണ്ണയം
നടത്തുന്നതിലുള്ള സാങ്കേതിക
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പ്രശ്നം പരിഹരിക്കാന്‍
സ്വീകരിച്ച നടപടികൾ
വിശദമാക്കുമോ?
1451.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ക്ലാസ്
മുറികളുടെ ഉയരക്കുറവിന്റെ
സാങ്കേതികതയില്‍ ഇളവ്
അനുവദിച്ച്
ഉത്തരവിറക്കിയിട്ടും കണ്ണൂര്‍
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളില്‍ ഹൈസ്കൂള്‍
അദ്ധ്യാപക തസ്തികയ്ക്ക്
അനുമതി നല്‍കുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(
ബി )
2022-23
അധ്യയന വര്‍ഷത്തെ സ്റ്റാഫ്
ഫിക്സേഷനില്‍ ക്ലാസ് മുറിയുടെ
ഉയരക്കുറവ് മൂലം അധിക
തസ്തികയ്ക്ക് അനുമതി
ലഭിക്കാതിരുന്ന
സ്കൂളുകള്‍ക്ക് ഉയരത്തില്‍
ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍
ഉത്തരവ് പ്രകാരം അധിക
തസ്തികയ്ക്ക് അനുമതി
നല്‍കുന്ന കാര്യം സര്‍ക്കാര്‍
പരിശോധിക്കുമോ; വിശദമാക്കുമോ;
(
സി )
പ്രസ്തുത
സ്കൂളുകളില്‍ അതത്
വിഷയങ്ങളുടെ പി.എസ്.സി.
റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ
താല്‍ക്കാലിക നിയമനങ്ങളാണ്
നടന്നുവരുന്നതെന്ന ആക്ഷേപം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പരിശോധിക്കുമോ?
1452.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
എയ്ഡഡ് സ്കൂളുകളിലെ
നിയമനങ്ങളില്‍ ഭിന്നശേഷി
സംവരണം നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് സര്‍ക്കാര്‍
തലത്തില്‍ സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തൊക്കെയാണ്;
വിവരങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
നിയമനങ്ങള്‍ക്ക് റൊട്ടേഷൻ
ക്രമം നിശ്ചയിച്ചിട്ടുണ്ടോ;
ആയതിന്റെ വിശദാംശം
അറിയിക്കാമോ;
(
സി )
പ്രസ്തുത
റൊട്ടേഷന്‍ ക്രമപ്രകാരം ഒരു
ഭിന്നശേഷി വിഭാഗത്തിലുള്ള
ഉദ്യോഗാര്‍ത്ഥി
ലഭ്യമായിട്ടില്ലെങ്കില്‍ ടി
ഒഴിവില്‍ അടുത്ത റൊട്ടേഷനിലെ
വിഭാഗത്തിലുള്ള
ഉദ്യോഗാര്‍ത്ഥിയെ
നിയമിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണ്;
ഇതിലുണ്ടാകുന്ന കാലതാമസം
പരിഹരിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയാണ്; വിവരങ്ങള്‍
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
റൊട്ടേഷന്‍ രീതിയിലെ
അശാസ്ത്രീയത കാരണം നിയമനം
വൈകുന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടികള്‍ സ്വീകരിക്കുമെന്ന്
അറിയിക്കാമോ;
(
ഇ )
ടി
നിയമനങ്ങള്‍
വേഗത്തിലാക്കുന്നതിനായി
ജില്ലാടിസ്ഥാനത്തില്‍
കമ്മിറ്റി രൂപീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ആയതിന്റെ
പ്രവര്‍ത്തനം എപ്രകാരം
നടത്താനാണ് ഉദ്ദേശിക്കുന്നത്
എന്നത് സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കാമോ;
(
എഫ് )
എയ്ഡഡ്
സ്കൂളുകളിലെ നിയമനങ്ങളില്‍
ഭിന്നശേഷി സംവരണം
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് 1996 മുതലുള്ള
കാലയളവിലെ ബാക്ക് ലോഗ്
ഒഴിവുകള്‍ ഉള്‍പ്പെടെ
കണക്കാക്കി എംപ്ലോയിമെന്റ്
എക്സേഞ്ചുകളില്‍ ബന്ധപ്പെട്ട
മാനേജ്മെന്റുകള്‍ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; എങ്കില്‍
ആയതിന്റെ വിശദാംശം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
തിരിച്ച് മാനേജ്മെന്റുകളുടെ
പേരുവിവരം/ഒഴിവു
റിപ്പോര്‍ട്ട് ചെയ്ത വിഭാഗം
ഉള്‍പ്പെടെ അറിയിക്കാമോ;
(
ജി )
എയ്ഡഡ്
സ്കൂളുകളിലെ ഭിന്നശേഷി
നിയമനവുമായി ബന്ധപ്പെട്ടുള്ള
ഉത്തരവുകള്‍, സര്‍ക്കുലറുകള്‍
എന്നിവയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ ?
1453.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രൈമറി
സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ
സ്കോളര്‍ഷിപ്പ് തുക
(എല്‍.എസ്.എസ്.,യു.എസ്.എസ്)
കുടിശികയുണ്ടോ; എങ്കില്‍ എത്ര
കാലത്തെ; വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സ്കോളര്‍ഷിപ്പ് ആനുകൂല്യം
നല്‍കുന്നതിന് അടിയന്തര നടപടി
സ്വീകരിയ്ക്കാമോ;
വിശദമാക്കാമോ?
1454.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നവകേരള
യാത്രയുമായി ബന്ധപ്പെട്ട്
എത്ര സ്കൂളുകളുടെ മതിലുകൾ
പൊളിച്ചു നീക്കിയിട്ടുണ്ട്;
പ്രസ്തുത സ്കൂളുകൾ
ഏതെല്ലാമെന്ന് അറിയിക്കാമോ;
(
ബി )
പൊളിച്ചു
നീക്കിയ മതിലുകൾ ഏതെങ്കിലും
പുനർ നിർമ്മിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകുമോ;
(
സി )
മതിലുകൾ
പുനർനിർമ്മിക്കുന്നതിന്
ഓരോന്നിനും എത്ര തുക ചെലവ്
വരുമെന്നതിന്റെ കണക്ക്
ലഭ്യമാക്കുമോ; ഈ തുക
എപ്രകാരമാണ് സ്കൂളുകൾക്ക്
നൽകുക എന്നത് വിശദമാക്കുമോ?
1455.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
ഓരോ സ്കൂളും മികവിന്റെ
കേന്ദ്രങ്ങളാക്കി
മാറ്റുന്നതിന് വേണ്ടി
എന്തെല്ലാം പദ്ധതികള്‍ക്കാണ്
രൂപം നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
1456.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
ഷാഫി പറമ്പിൽ
ശ്രീമതി
ഉമ തോമസ്
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നവകേരള
സദസ്സിനായി നിരവധി സർക്കാർ
സ്കൂളുകളുടെ അടക്കം മതിലുകൾ
പൊളിച്ചു മാറ്റിയ സംഭവങ്ങൾ
ഗൗരവത്തോടെ കാണുന്നുണ്ടോ;
(
ബി )
നവകേരള
സദസ്സിന്റെ ഭാഗമായി
സ്കൂളുകളുടെ മതിലുകൾ
പൊളിക്കാനുണ്ടായ സാഹചര്യം
വിദ്യാഭ്യാസ വകുപ്പിനെ
അറിയിച്ചിരുന്നോ; അനുമതി
തേടിയിരുന്നോ; വിശദമാക്കാമോ;
(
സി )
നവകേരള
സദസ്സിന്റെ ഭാഗമായി പൊളിച്ചു
മാറ്റിയ സ്കൂളുകളുടെ മതിലുകൾ
പുനർനിർമ്മിക്കാൻ സർക്കാരിന്
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
1457.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അരൂര്‍
മണ്ഡലത്തില്‍ നവകേരള കര്‍മ്മ
പദ്ധതി, വിദ്യാകിരണം എന്നീ
പദ്ധതികളിലൂടെ അനുവദിച്ച
ജി.യു.പി.എസ്. ഓടമ്പള്ളി, ഗവ.
എല്‍.പി.എസ്.
മറ്റത്തില്‍ഭാഗം, ഗവ.
എച്ച്.എസ്. തേവര്‍ വട്ടം,
പെരുമ്പളം ഗവ.എച്ച്.എസ്.എസ്.
എന്നീ സ്ക്കൂളുകളുടെ കെട്ടിട
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ ?
1458.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര പ്രീപ്രൈമറി സ്കൂളുകൾ
മാതൃകാ പ്രീപ്രൈമറി
സ്കൂളുകളാക്കി
മാറ്റിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
എന്തൊക്കെ
സൗകര്യങ്ങളാണ് മാതൃകാ
പ്രീപ്രൈമറി സ്കൂളുകളിൽ
ഏർപ്പെടുത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
വാമനപുരം
മണ്ഡലത്തിൽ എതെങ്കിലും
സ്കൂളുകളെ മാതൃകാ
പ്രീപ്രൈമറിയാക്കി
ഉയർത്തിയിട്ടുണ്ടോ; എങ്കിൽ
ഏതെല്ലാമെന്ന് വിശദമാക്കാമോ?
1459.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തിലെ ഏതെല്ലാം
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്
സ്കൂൾ കെട്ടിട നിർമ്മാണത്തിന്
2021 മുതല്‍ തുക
അനുവദിച്ചിട്ടുണ്ടെന്നും എത്ര
തുക അനുവദിച്ചുവെന്നും
എൽ.പി., യു.പി., എച്ച്.എസ്.,
എച്ച്.എസ്.എസ്.
അടിസ്ഥാനത്തില്‍
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണങ്ങളുടെ നിലവിലെ
സ്ഥിതി വിശദമാക്കുമോ;
(
സി )
200
വര്‍ഷത്തിലധികം പഴക്കമുള്ള
സ്കൂളുകളെ പ്രത്യേകമായി
പരിഗണിച്ച് തുക
അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1460.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിൽ
2022-23 അദ്ധ്യയന വർഷത്തിൽ
ലോവര്‍ സ്‍കൂള്‍
സ്കോളര്‍ഷിപ്പ്, അപ്പര്‍
സ്‍കൂള്‍ സ്കോളര്‍ഷിപ്പ്
പരീക്ഷകള്‍ക്ക് വേണ്ടി ആകെ
എത്ര കുട്ടികളാണ്
അപേക്ഷിച്ചതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പരീക്ഷകള്‍ക്ക്
അപേക്ഷിച്ചവരിൽ എത്ര കുട്ടികൾ
പരീക്ഷ എഴുതിയെന്നും അതില്‍
എത്ര കുട്ടികൾ സ്കോളർഷിപ്പിന്
അർഹത നേടിയെന്നും
വ്യക്തമാക്കുമോ;
(
സി )
പരീക്ഷ
എഴുതിയവരിൽ ഗിഫ്റ്റഡ്
കുട്ടികൾ ഉള്ള സ്കൂളുകളുടെ
ജില്ല, ഉപജില്ല തിരിച്ചുള്ള
വിവരം നൽകുമോ;
(
ഡി )
ലോവര്‍
സ്‍കൂള്‍, അപ്പര്‍ സ്‍കൂള്‍
സ്കോളർഷിപ്പിന് അർഹത നേടിയ
കുട്ടികൾക്ക് സാധാരണയായി
സ്കോളർഷിപ് തുക നൽകുന്നത്
എപ്പോഴാണെന്ന് അറിയിക്കാമോ;
(
ഇ )
അവസാനമായി
എപ്പോഴാണ് ലോവര്‍ സ്‍കൂള്‍,
അപ്പര്‍ സ്‍കൂള്‍
സ്കോളർഷിപ്പിന് അർഹത നേടിയ
കുട്ടികൾക്ക് സ്കോളർഷിപ് തുക
നൽകിയതെന്ന് വ്യക്തമാക്കുമോ;
(
എഫ് )
പ്രസ്തുത
സ്കോളർഷിപ്പ് നൽകാനുള്ള
ഇനത്തിൽ നാളിതുവരെ എത്ര രൂപ
കുടിശികയുണ്ടെന്ന്
വ്യക്തമാക്കുമോ?
1461.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിൽ നവകേരളം കർമ്മ
പദ്ധതിയിൽ ഉൾപ്പെടുത്തി
കിഫ്‌ബി ധനസഹായത്തോടെ
നടപ്പാക്കുന്ന ഈരാറ്റുപേട്ട
ഗവ.എച്ച്.എസ്.എസ്- സ്‌കൂൾ
കെട്ടിട നിർമ്മാണത്തിന്റെ
നിലവിലെ സ്ഥിതി സംബന്ധിച്ച
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
സ്‌കൂൾ കെട്ടിട നിർമ്മാണം
എന്നത്തേക്ക്
പൂർത്തീകരിക്കുന്നതിനാണ്
ഉദ്ദേശിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1462.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിദ്യാഭ്യാസമന്ത്രിതല
യോഗതീരുമാനപ്രകാരം, പുനലൂര്‍
മണ്ഡലത്തിൽ വിദ്യാഭ്യാസ
വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ
ഉൾപ്പെടുത്തി ആര്യങ്കാവ് ഗവ.
എൽ.പി. സ്കൂളിൽ അനുവദിച്ച
സ്കൂൾ കെട്ടിടം , ഇടമുളക്കൽ
ഗവൺമെന്റ് എൽ.പി.
സ്കൂളിലേക്ക് മാറ്റി
നൽകുന്നതിന്മേൽ
സ്വീകരിച്ചിട്ടുള്ള തുടർനടപടി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നിര്‍ദ്ദേശം സംബന്ധിച്ച ഫയൽ
നിലവില്‍ ആരുടെ
പരിഗണയിലാണെന്ന്
വ്യക്തമാക്കാമോ;
(
സി )
മേല്‍
പ്രവൃത്തികള്‍ക്ക് എപ്പോൾ
ഭരണാനുമതി നൽകാനാകുമെന്ന്
വ്യക്തമാക്കാമോ?
1463.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിദ്യാഭ്യാസമന്ത്രിതല
യോഗതീരുമാനപ്രകാരം, പുനലൂർ
മണ്ഡലത്തിൽ 2018-19
സാമ്പത്തിക വർഷത്തിൽ കിഫ്ബി
ഫണ്ടിൽ നിന്നും കുളത്തൂപ്പുഴ
യു.പി.എസ്സിൽ അനുവദിച്ച സ്കൂൾ
കെട്ടിടം,പുനലൂർ ഐക്കരക്കോണം
സ്കൂളിലേക്ക് മാറ്റി
ഭരണാനുമതി നൽകുന്നതിന്മേൽ
സ്വീകരിച്ചിട്ടുള്ള തുടർനടപടി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നിര്‍ദ്ദേശം സംബന്ധിച്ച ഫയൽ
നിലവില്‍ ആരുടെ
പരിഗണയിലാണെന്ന്
വ്യക്തമാക്കാമോ;
(
സി )
മേല്‍
പ്രവൃത്തികള്‍ക്ക് എപ്പോൾ
ഭരണാനുമതി നൽകാനാകുമെന്ന്
വ്യക്തമാക്കാമോ?
1464.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഖാദർ
കമ്മിറ്റിയുടെ അന്തിമ
റിപ്പോർട്ട് സർക്കാരിന്
സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ
എന്നാണ് സമർപ്പിച്ചതെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
ബി )
ഖാദർ
കമ്മിറ്റിയുടെ അന്തിമ
റിപ്പോർട്ട് സംബന്ധിച്ച്
അദ്ധ്യാപക സംഘടനകൾ, സർവീസ്
സംഘടനകൾ, വിദ്യാർത്ഥി സംഘടനകൾ
എന്നിവയുമായി ചർച്ച
നടത്തിയിട്ടുണ്ടോ; എങ്കില്‍
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ഖാദര്‍
കമ്മിറ്റി റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ സംസ്ഥാനത്ത്
സ്കൂൾ വിദ്യാഭ്യാസ ഏകീകരണം,
അദ്ധ്യാപക ക്രമീകരണം എന്നിവ
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(
ഡി )
ഇത്തരത്തിൽ
ഏകീകരണം നടത്തുമ്പോൾ അധികമായി
ആവശ്യമുള്ള അദ്ധ്യാപക
തസ്തികകൾ പുതുതായി
സൃഷ്ടിക്കുമോയെന്നും പ്രസ്തുത
അധിക തസ്തിക എങ്ങനെ
ക്രമീകരിക്കുമെന്നും
അറിയിക്കുമോ?
1465.
ശ്രീ.
സി.സി. മുകുന്ദൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021
-24 കാലയളവിൽ പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ
നിന്നും നാട്ടിക നിയോജക
മണ്ഡലത്തിലെ സ്ക്കൂൾ കെട്ടിട
നിർമ്മാണത്തിനായി തുക
അനുവദിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
1466.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം നാദാപുരം
മണ്ഡലത്തിലെ സ്കൂള്‍ കെട്ടിട
നിര്‍മ്മാണത്തിന് അനുവദിച്ച
ഫണ്ടുകളുടെ വിശദാംശം
ലഭ്യമാക്കാമോ?
1467.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയപാത
66-ന്റെ നിർമ്മാണത്തിനു
വേണ്ടി എല്‍.പി. സ്കൂൾ
ഉൾപ്പടെയുള്ള വിദ്യാലയങ്ങളുടെ
മതിലുകളും കെട്ടിടങ്ങളും
പൊളിച്ചുമാറ്റിയിട്ടുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇവയ്ക്ക്
എന്‍.എച്ച്.എ.ഐ-യിൽ നിന്നും
നഷ്ടപരിഹാര തുക
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
അമ്പലപ്പുഴ
മണ്ഡലത്തിൽപ്പെടുന്ന
സ്കൂളുകളുടെ വസ്തു, കെട്ടിടം,
ചമയങ്ങൾ എന്നിവയുടെ
നഷ്ടപരിഹാരമായി എത്ര തുകയാണ്
ലഭിച്ചിട്ടുള്ളത് എന്ന്
വ്യക്തമാക്കാമോ;
(
സി )
ഇവ
പുനർനിർമ്മിക്കുന്നത്
സംബന്ധിച്ച് എന്ത്
തീരുമാനമാണ്
എടുത്തിട്ടുള്ളത്; ഇത്തരം
സ്കൂളുകൾ, കെട്ടിടവും
മതിലുകളും നിർമ്മിച്ച്
സുരക്ഷിതമാക്കുന്നതിന് ഒരു
പ്രത്യേക പദ്ധതി
തയ്യാറാക്കുകയോ പ്ലാൻഫണ്ട്
വിതരണത്തിൽ ഇത്തരം
സ്കൂളുകൾക്ക് മുൻഗണന നൽകുകയോ
ചെയ്യുമോ; വിശദമാക്കുമോ?
1468.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍
അധികാരമേറ്റതിനുശേഷം
പൊതുവിദ്യാഭ്യാസ വകുപ്പ്
മുഖേന തിരൂര്‍
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങളുടെ വിശദവിവരം
ലഭ്യമാക്കാമോ; അതിനായി
അനുവദിച്ച തുക എത്രയെന്ന്
അറിയിക്കുമോ;
(
ബി )
തിരൂര്‍
നിയോജകമണ്ഡലത്തില്‍
പൊതുവിദ്യാഭ്യാസ വകുപ്പ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പ്രവര്‍ത്തനങ്ങളുടെ വിശദവിവരം
ലഭ്യമാക്കുമോ?
1469.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേരി
ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി
സ്കൂളിലെ എല്‍.പി. വിഭാഗം
നിലവിൽ എല്‍.പി. സ്കൂൾ
ഇല്ലാത്ത മഞ്ചേരി എലമ്പ്ര
പ്രദേശത്തേക്ക്
മാറ്റുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1470.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നടപ്പ്
സാമ്പത്തിക വർഷത്തെ ബജറ്റിൽ
ഹയർസെക്കണ്ടറി
സ്കോളർഷിപ്പുകൾക്കായി എത്ര
തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
നാളിതുവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശങ്ങൾ വ്യക്തമാക്കുമോ?
1471.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുവിദ്യാഭ്യാസ മേഖലയിൽ 2013
മുതൽ 2023 വരെയുള്ള അധ്യയന
വർഷം സർക്കാർ/ എയിഡഡ്/അൺ
എയിഡഡ് മേഖലയിൽ ഒന്നുമുതൽ 12
വരെ ക്ലാസ്സുകളിൽ എത്ര
കുട്ടികൾ പഠിച്ചുവെന്ന്
വർഷം/സർക്കാർ/എയ്ഡഡ്/അൺഎയ്ഡഡ്/ജില്ല
തിരിച്ചുള്ള കണക്കുകൾ
ലഭ്യമാക്കുമോ;
(
ബി )
ടി
കാലയളവിൽ കേരളത്തിലെ
സി.ബി.എസ്.ഇ./ ഐ.സി.എസ്.ഇ.
സ്കൂളുകളിൽ ഒന്നു മുതൽ
പന്ത്രണ്ടാം ക്ലാസ് വരെ എത്ര
കുട്ടികൾ പഠിച്ചു എന്ന് വർഷം
/ജില്ല തിരിച്ചുള്ള കണക്കുകൾ
ലഭ്യമാക്കുമോ?
1472.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
മേഖലയിലെ അന്തര്‍ ജില്ലാ
സ്ഥലം മാറ്റങ്ങൾക്ക്
ഏർപ്പെടുത്തിയിരിക്കുന്ന
മാനദണ്ഡങ്ങൾ വിശദമാക്കുമോ;
(
ബി )
പ്രസ്തുത
മാനദണ്ഡങ്ങളിൽ എന്തെങ്കിലും
മാറ്റം വരുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ?
1473.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഖാദര്‍
കമ്മിറ്റിയുടെ പൂർണ്ണ
റിപ്പോര്‍ട്ട് സർക്കാരിന്
ലഭ്യമായിട്ടുണ്ടോയെന്നും
റിപ്പോർട്ടിലെ ശിപാര്‍ശകൾ
പ്രകാരമുള്ള പരിഷ്കാരങ്ങള്‍
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
ബി )
ഖാദര്‍
കമ്മിറ്റി റിപ്പോര്‍ട്ട്
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ എന്നത്തേയ്ക്ക്
പ്രസിദ്ധീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഹയര്‍
സെക്കണ്ടറി, ഹൈസ്കൂൾ ലയനം
അടുത്ത അധ്യയന വര്‍ഷം
നടപ്പിലാക്കുമോ;
വിശദമാക്കാമോ?
1474.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഉച്ചഭക്ഷണം
നല്‍കുന്നതിനായുള്ള നിരക്ക്
സര്‍ക്കാര്‍ അവസാനമായി
പുതുക്കിയത് എന്നാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഉച്ചഭക്ഷണനിരക്ക്
വര്‍ദ്ധനയുമായി ബന്ധപ്പെട്ട
കോടതി വിധിയുടെ
അടിസ്ഥാനത്തില്‍ ഉപസമിതിയെ
നിയമിച്ചിട്ടുണ്ടോ; എങ്കില്‍
ഉപസമിതി റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ; വിശദവിവരം
ലഭ്യമാക്കാമോ;
(
സി )
ഉച്ചഭക്ഷണത്തിന്
ഇപ്പോള്‍ നല്‍കി വരുന്ന തുക
അപര്യാപ്തമാണെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ തുക
വര്‍ദ്ധിപ്പിക്കുന്നതിനും
നിലവിലുള്ള കുടിശിക
നല്‍കുന്നതിനുമുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ;
(
ഡി )
സമഗ്ര
ശിക്ഷാ കേരള ലിസ്റ്റില്‍
ഉൾപ്പെടാത്തതും കേന്ദ്രാനുമതി
ലഭിച്ചിട്ടില്ലാത്തതുമായ
സര്‍ക്കാര്‍ എയ്ഡഡ്
സ്കൂളുകളുടെ ഭാഗമായി
പ്രവര്‍ത്തിക്കുന്ന എല്ലാ
പ്രീ പ്രൈമറി സ്കൂള്‍
കുട്ടികള്‍ക്കും കൂടി
ഉച്ചഭക്ഷണം നല്‍കുന്നതിനുള്ള
നടപടിക്രമങ്ങൾ സർക്കാർ
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
പുരോഗതി വിശദീകരിക്കാമോ?
1475.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുവിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള വിവിധ
സ്കോളർഷിപ്പുകൾ നൽകുന്നതിനായി
നടപ്പ് സാമ്പത്തിക വർഷത്തെ
ബജറ്റിൽ എത്ര തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
നാളിതുവരെ എത്ര തുക
അനുവദിച്ചിട്ടുണ്ട്; എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശങ്ങൾ ഇനം തിരിച്ചു
വ്യക്തമാക്കുമോ?
1476.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിലെ എയ്ഡഡ്, എൽ.പി,
യു.പി, ഹൈസ്കൂൾ,
ഹയർസെക്കണ്ടറി സ്കൂള്‍
എന്നിവിടങ്ങളില്‍
നിയമിക്കപ്പെട്ട എത്ര
അദ്ധ്യാപകർക്ക് നിയമന
അംഗീകാരം കിട്ടാൻ
ബാക്കിയുണ്ടെന്ന് സ്കൂൾ
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
നിയമനം
അംഗീകരിക്കപ്പെടാത്തത് കൊണ്ട്
അദ്ധ്യാപകര്‍ ശമ്പളം കിട്ടാതെ
എത്ര കാലമായി ജോലി ചെയ്തു
വരുന്നുവെന്ന് സ്കൂൾ തിരിച്ച്
വ്യക്തമാക്കാമോ;
(
സി )
ഈ
കാലവിളംബത്തിന്
കാരണമെന്താണെന്നും പ്രതിസന്ധി
എന്നെത്തേയ്ക്കു
പരിഹരിക്കപ്പെടുമെന്നും
വ്യക്തമാക്കാമോ;
(
ഡി )
അംഗീകാരം
കാത്തിരിക്കുന്നവരിൽ
ഒരിക്കലും നിയമിക്കപ്പെടാൻ
സാധ്യതയില്ലാത്ത അദ്ധ്യാപകർ
ഉണ്ടോ; എങ്കിൽ വിശദാംശം
നൽകാമോ ?
1477.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എറണാകുളം
ജില്ലയിലെ ഗവ. എല്‍.പി,
യു.പി(മലയാളം മീഡിയം) സ്കൂള്‍
അദ്ധ്യാപക തസ്തികകളില്‍
നിലവില്‍ എത്ര ഒഴിവുകള്‍
ഉണ്ടെന്നും ഒഴിവുകള്‍
ഏതെല്ലാം
സ്കൂളുകളിലാണുള്ളതെന്നുമുള്ള
വിവരം ലഭ്യമാക്കാമോ;
(
ബി )
നിലവിലുള്ള
ഒഴിവുകള്‍ പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍
റിപ്പോർട്ട് ചെയ്യാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
എത്രയും വേഗം ഒഴിവുകള്‍
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട് ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ;
(
സി )
എറണാകുളം
ജില്ലയില്‍ ഗവ. എല്‍.പി, യുപി
സ്കൂള്‍ (മലയാളം
മീഡിയം)അദ്ധ്യാപക തസ്തികയില്‍
ഒഴിവുകള്‍ പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട് ചെയ്യുന്നില്ല
എന്നത് സംബന്ധിച്ച്
ഉദ്യോഗാര്‍ത്ഥികള്‍ നവകേരള
സദസ്സില്‍ നല്‍കിയ പരാതിയില്‍
അന്തിമ തീരുമാനം എടുത്ത്
മറുപടി നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(
ഡി )
2024
മാര്‍ച്ച്, ഏപ്രില്‍, മേയ്,
ജൂണ്‍ മാസങ്ങളില്‍ എറണാകുളം
ജില്ലയില്‍ നിന്ന് എത്ര ഗവ.
എല്‍.പി, യു.പി.(മലയാളം
മീഡിയം) അദ്ധ്യാപകരും
പ്രഥമാദ്ധ്യാപകരും
വിരമിക്കുന്നുണ്ട് എന്നും,
വിരമിക്കുന്ന
അദ്ധ്യാപകരുടെയും,
പ്രഥമാദ്ധ്യാപകരുടെയും പേര്,
സ്കൂള്‍, വിരമിക്കുന്ന തീയതി
എന്നീ വിവരങ്ങള്‍
ലഭ്യമാക്കുമോ;
(
ഇ )
ഉദ്യോഗസ്ഥ
ഭരണപരിഷ്കാര വകുപ്പിന്റെ
ഉത്തരവിന്റെ അടിസ്ഥാനത്തില്‍
എറണാകുളം ജില്ലയില്‍ 2024
വര്‍ഷത്തെ ഗവ. എല്‍.പി,
യു.പി. സ്കൂള്‍ (മലയാളം
മീഡിയം) അദ്ധ്യാപക
തസ്തികകളില്‍ ഉണ്ടാകുന്ന
പ്രതീക്ഷിത ഒഴിവുകള്‍
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; എങ്കില്‍
എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
റിപ്പോര്‍ട്ട്
ചെയ്തിട്ടില്ലെങ്കില്‍
അതിനുള്ള കാരണം
വ്യക്തമാക്കുമോ;
(
എഫ് )
2023-2024
അധ്യയന വര്‍ഷം സ്റ്റാഫ്
ഫിക്സേഷന്‍ പ്രകാരം എറണാകുളം
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളില്‍ നിന്നും എത്ര
എല്‍.പി, യു.പി അധിക
അദ്ധ്യാപക തസ്തികകളാണ്
ഡി.ജി.ഇ.യിലേയ്ക്ക് എറണാകുളം
എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.
ഓഫീസുകളില്‍ നിന്നും ശിപാര്‍ശ
നല്‍കിയിരിക്കുന്നത് എന്ന്
വ്യക്തമാക്കാമോ; ജില്ലയിലെ
ഏതൊക്കെ സ്കൂളുകളിലാണ് അധിക
തസ്തിക എന്ന് തരംതിരിച്ച്
ലഭ്യമാക്കുമോ?
1478.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സര്‍ക്കാര്‍, എയ്ഡഡ്
തലങ്ങളിലെ എല്‍.പി., യു.പി.,
ഹൈസ്‌കൂള്‍ അദ്ധ്യാപക
തസ്തികകളിലെ താല്കാലിക
നിയമനത്തിനുള്ള പ്രായപരിധി
സംബന്ധിച്ചുള്ള സര്‍ക്കാര്‍
ഉത്തരവുകളോ
മാര്‍ഗ്ഗനിര്‍ദേശങ്ങളോ
നിലവിലുണ്ടോ; എങ്കില്‍
പ്രസ്തുത ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ;
(
ബി )
നിലവില്‍
എല്‍.പി., യു.പി.,
ഹൈസ്‍കൂളുകളിലെ നാല്പത്
വയസ്സ് പ്രായപരിധി കഴിഞ്ഞ
താല്കാലിക അദ്ധ്യാപകരെ
ജോലിയില്‍ നിന്നും
പിരിച്ചുവിടുന്നതായുള്ള പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത നടപടി
സര്‍ക്കാരിന്റെ
അറിവോടുകൂടിയാണോ
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
നാല്പത്
വയസ്സ് പ്രായപരിധി കഴിഞ്ഞ
സര്‍ക്കാര്‍, എയ്ഡഡ്
താല്ക്കാലിക അദ്ധ്യാപകരുടെ
പ്രായപരിധി സംബന്ധിച്ച ആശങ്ക
പരിഹരിക്കുന്നതിനും ഇവരുടെ
തൊഴില്‍ സുരക്ഷിതത്വം
ഉറപ്പുവരുത്തുന്നതിനും എന്ത്
നടപടിയാണ് സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
1479.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഹെെസ്കൂളുകളിലെ
മിനിസ്റ്റീരിയല്‍
ജീവനക്കാരുടെ സേവനം അതേ
സ്കൂളുകളിലെ ഹയര്‍ സെക്കണ്ടറി
വിഭാഗത്തിന് കൂടി
ഉപയോഗപ്പെടുത്തുവാന്‍
സാധിക്കുമോ; വിശദമാക്കാമോ;
(
ബി )
ഇതുമായി
ബന്ധപ്പെട്ട സര്‍ക്കാര്‍
ഉത്തരവുകളുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
1480.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നടുവത്തൂര്‍
ശ്രീ വാസുദേവാശ്രമം ഹയര്‍
സെക്കണ്ടറി സ്കൂളിലെ
എച്ച്.എസ്.എസ്.ടി. ജൂനിയര്‍
അധ്യാപകനായ ശ്യാംലാല്‍
,ശ്യാംനിവാസ് -ഉം മറ്റ്
ഒന്‍പതുപേരും ഹൈക്കോടതിയില്‍
ഫയല്‍ ചെയ്ത ഡബ്ല്യു.പി.(സി)
നം. 41993/22 കേസിന്റെ
വിധിപ്പകര്‍പ്പ്
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
എപ്പോഴാണ് ലഭിച്ചതെന്നും വിധി
എന്താണെന്നും വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിധി പ്രകാരം പൊതുവിദ്യാഭ്യാസ
ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം
16.05.2023- ന് ഹിയറിംഗ്
നടത്തിയിരുന്നോയെന്നും
ആയതിന്‍ പ്രകാരം എന്തെങ്കിലും
ഉത്തരവ്
ഇറക്കിയിരുന്നോയെന്നും
വ്യക്തമാക്കാമോ;
(
സി )
07.08.2023-ന്റെ
എ.സി.ഡി.ബി1/268379/22/എച്ച്.എസ്.ഇ.
നമ്പര്‍ ഉത്തരവ് എന്നാണ് വടകര
ഡി.ഇ.ഒ. ഓഫീസില്‍
ലഭിച്ചതെന്നും ആയതിന്മേൽ
എന്ത് നടപടി
സ്വീകരിച്ചുവെന്നും
വിശദമാക്കാമോ;
(
ഡി )
കോടതിവിധി
അനുസരിച്ച് ഇറക്കുന്ന ഉത്തരവ്
നടപ്പാക്കാന്‍ കാലതാമസം
വരുത്തുന്ന ഉദ്യോഗസ്ഥരുടെ
നടപടി പരിശോധിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1481.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഹൈസ്കുൂൾ വിഭാഗം
കായികാദ്ധ്യാപകരെ ഹയർ
സെക്കണ്ടറി വിഭാഗത്തിൽ കൂടി
നിയോഗിക്കുന്നതിനായി ഈ
സർക്കാർ നിലവിലെ
വിദ്യാഭ്യാസചട്ടങ്ങൾ ഭേദഗതി
ചെയ്ത് ഉത്തരവ്
പുറപ്പെടുപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
ഹയർ സെക്കണ്ടറി സ്കൂളുകളിൽ
നിലവിൽ എത്ര കായികാദ്ധ്യാപക
തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്;
ഇല്ലെങ്കിൽ ഹയർ സെക്കണ്ടറി
ക്ലാസുകളിലെ കായിക
പരിശീലനത്തിനുള്ള പിരീയഡുകൾ
നിലവിൽ എപ്രകാരമാണ്
വിനിയോഗിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
ഹയർ
സെക്കണ്ടറി സ്കൂളുകളിൽ മതിയായ
കായികാദ്ധ്യാപക തസ്തികകൾ
സൃഷ്ടിച്ച് നിയമനം
നടത്തുന്നതിന് ആവശ്യമായ
നടപടികൾ സ്വീകരിക്കുമോ?
1482.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടയം,
തൃശൂര്‍ ജില്ലകളിലെ
സര്‍ക്കാര്‍ സ്കൂളുകളില്‍
യു.പി.എസ്.എ തസ്തികയില്‍
(ലാംഗ്വേജ് അദ്ധ്യാപക തസ്തിക
ഒഴികെ) എത്ര ജനറല്‍ ഒഴിവുകള്‍
നിലവിലുണ്ട് എന്ന്
വ്യക്തമാക്കാമോ;
(
ബി )
നിലവിലുള്ള
ജനറല്‍ ഒഴിവുകള്‍
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(
സി )
പി.എസ്.സിയ്ക്ക്
റിപ്പോര്‍ട്ട് ചെയ്യാത്ത എത്ര
ജനറല്‍ ഒഴിവുകള്‍
നിലവിലുണ്ട്;
(
ഡി )
പ്രസ്തുത
ജില്ലകളിലെ സര്‍ക്കാര്‍
സ്കൂളുകളില്‍ നിന്നും
യു.പി.എസ്.എ തസ്തികയില്‍
(ലാംഗ്വേജ് അദ്ധ്യാപക തസ്തിക
ഒഴികെ) 2024 മാര്‍ച്ച് 1
മുതല്‍ 2025 മേയ് 31 വരെ
വിരമിക്കുന്ന അദ്ധ്യാപകരുടെ
പേര്, വിരമിക്കല്‍ തീയതി,
ഇപ്പോള്‍ ജോലി നോക്കുന്ന
സ്കൂള്‍ എന്നിവ
വ്യക്തമാക്കാമോ?
1483.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സര്‍ക്കാര്‍ മേഖലയില്‍ എൽ.പി
/ യു.പി, ഹൈസ്കൂൾ, ഹയർ
സെക്കണ്ടറി അധ്യാപകരുടെ എത്ര
തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്
എന്ന വിശദാംശം ജില്ല തിരിച്ച്
ലഭ്യമാക്കുമോ;
(
ബി )
എയ്ഡഡ്
മേഖലയിൽ എൽ.പി /യു.പി,
ഹൈസ്കൂൾ, ഹയർ സെക്കണ്ടറി
വിഭാഗത്തിൽ എത്ര അധ്യാപകരുടെ
നിയമനം ഇനി അംഗീകരിക്കാൻ
ബാക്കി ഉണ്ട് എന്ന് ജില്ല
തിരിച്ചുള്ള വിശദാംശം
ലഭ്യമാക്കാമോ;
(
സി )
സർക്കാര്‍
സ്കൂളുകളിൽ അധ്യാപകരുടെ
ഒഴിവുകൾ നികത്തുന്നതിനും
എയ്ഡഡ് മേഖലയിലെ
അധ്യാപകര്‍ക്ക് നിയമനാംഗീകാരം
നൽകുന്നതിനുമുള്ള നടപടികൾ
സ്വീകരിക്കുമോ ?
1484.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എച്ച്.എസ്.എസ്.ടി.
(ജൂനിയർ) മലയാളം,
എച്ച്.എസ്.എസ്.ടി. (സീനിയർ)
മലയാളം എന്നീ തസ്തികകളിലുള്ള
എത്ര അധ്യാപകർ 2022 ജൂലൈ 1
മുതല്‍ 2023 ജൂലൈ 7
വരെയുള്ള കാലയളവിൽ
സേവനത്തിൽ നിന്നു
വിരമിക്കുകയുണ്ടായി; 2023
ജൂലൈ 7- നു
മുൻപ് എത്ര
എച്ച്.എസ്.എസ്.ടി. (ജൂനിയർ)
മലയാളം അധ്യാപകർക്ക്
എച്ച്.എസ്.എസ്.ടി. (സീനിയർ)
തസ്തികയിലേക്ക്
സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്;
(
ബി )
നിലവിലുണ്ടായിരുന്ന
സർക്കാർ നിർദേശത്തിനു
വിധേയമായി പ്രസ്തുത
തസ്തികകളിലെ റിട്ടയർമെന്റ്,
സ്ഥാനക്കയറ്റം എന്നിവ
മൂലമുള്ള പ്രതീക്ഷിത ഒഴിവുകൾ
മുൻകൂട്ടി കേരള പബ്ളിക്
സർവീസ് കമ്മീഷന് റിപ്പോർട്ട്
ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ
അതിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
നിലവിലുണ്ടായിരുന്ന
സർക്കാർ നിർദേശത്തിനു
വിധേയമായി റിട്ടയർമെന്റ്,
സ്ഥാനക്കയറ്റം എന്നിവ
മൂലമുള്ള പ്രതീക്ഷിത ഒഴിവുകൾ
മുൻകൂട്ടി കേരള പബ്ളിക്
സർവീസ് കമ്മീഷന്
റിപ്പോർട്ട്
ചെയ്യാത്തതിനാൽ 2023
ജൂലൈ 7 വരെ മാത്രം
കാലവധി ഉണ്ടായിരുന്ന റാങ്ക്
ലിസ്റ്റിലുള്ള
ഉദ്യോഗാർഥികൾക്ക് അവസരം
നഷ്ടമായിട്ടുണ്ടെന്ന ആക്ഷേപം
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ സർക്കാർ നിർദ്ദേശം
പ്രാവർത്തികമാക്കാൻ
ശ്രമിക്കാത്ത
ഉദ്യോഗസ്ഥർക്കെതിരെ നടപടി
സ്വീകരിക്കുമോ?
1485.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
കോര്‍പ്പറേറ്റ്
മാനേജ്മെന്റിന്റെയും മറ്റ്
മാനേജ്മെന്റുകളുടേയും
കീഴിലുള്ള വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
എല്‍.പി.എസ്.എ, യു.പി.എസ്.എ,
എച്ച്.എസ്.എ തുടങ്ങിയ
തസ്തികകളില്‍ നിയമിക്കുന്ന
അദ്ധ്യാപകര്‍ക്ക് നിയമന
അംഗീകാരം നല്‍കുമ്പോള്‍ ചില
അദ്ധ്യാപകരുടെ നിയമനം ദിവസ
വേതന ക്രമത്തില്‍
അംഗീകരിക്കുകയും പിന്നീട്
വരുന്ന ഒഴിവില്‍ സ്ഥിര
അംഗീകാരം നല്‍കുയും
ചെയ്യുന്നുണ്ടോ; ഇപ്രകാരം
നിയമിക്കുന്നവര്‍ക്ക്
അംഗീകരിച്ച ദിവസവേതനക്കാലത്തെ
ശമ്പളക്കുടിശ്ശിക
കൈപ്പറ്റുന്നതിന് ഏതെങ്കിലും
തരത്തിലുള്ള നിയമ തടസ്സം
ഉണ്ടോ; വിശദാംശം ലഭ്യമാകുമോ;
(
ബി )
01.01.2016
മുതല്‍ 31.1.2017 വരെ
ദിവസവേതനത്തിലും 01.02.2017
മുതല്‍ സ്ഥിരനിയമനത്തിനുള്ള
അംഗീകാരവും ലഭിച്ച
വ്യക്തിക്ക് 01.06.2016
മുതല്‍ 31.01.2017 വരെയുള്ള
ദിവസവേതന കുടിശ്ശിക നിലവിൽ
മാറി നല്‍കുന്നതിന് കഴിയുമോ;
വിശദാംശം ലഭ്യമാകുമോ;
(
സി )
റഗുലര്‍
നിയമനകാലം മുതല്‍ ശമ്പളം
കൈപ്പറ്റികൊണ്ടിരിക്കുന്ന
കാരണത്താല്‍ ദിവസ വേതന
കാലഘട്ടത്തെ ശമ്പളം
ലഭ്യമാക്കുന്നതിന് നിയമപരമായ
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ; കുടിശ്ശിക
ശമ്പളം മാറി നല്‍കുന്നതിന്
കാലപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ഡി )
ഇത്തരത്തില്‍
എല്‍.പി.എസ്.എ, യു.പി.എസ്.എ,
എച്ച്.എസ്.എ ആയി ജോലി
നോക്കുന്ന അദ്ധ്യാപകരുടെ
അംഗീകരിച്ച ദിവസവേതന
കുടിശ്ശിക അനുവദിക്കേണ്ട
ചുമതല ആര്‍ക്കാണെന്നു
വ്യക്തമാക്കാമോ;
(
ഇ )
റെഗുലര്‍
നിയമനം അംഗീകരിച്ച കാലയളവു
മുതല്‍ ശമ്പളം തുടര്‍ച്ചയായി
വാങ്ങുന്ന കാരണത്താല്‍ ദിവസ
വേതന ക്രമത്തില്‍ അംഗീകരിച്ച
ശമ്പളക്കുടിശ്ശിക ഇപ്പോള്‍
പി.എഫില്‍ നിക്ഷേപിക്കണമെന്ന്
നിബന്ധനയുണ്ടോ; വര്‍ഷങ്ങളായി
ശമ്പളം ഇല്ലാതെ ജോലി നോക്കിയ
അദ്ധ്യാപകരുടെ കാര്യത്തില്‍
ദിവസവേതന കുടിശ്ശിക പണമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ?
1486.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
ജൂലായ് 15 നും 2016 ഡിസംബർ 3
നും ഇടയിൽ സംസ്ഥാനത്തെ എയ്ഡഡ്
വിദ്യാലയങ്ങളിലെ ദീർഘകാല അവധി
ഒഴിവുകളിൽ നിയമിതരാവുകയും
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ
06/02/2021 ലെ സ.ഉ.(പി)
04/2021 നമ്പർ സർക്കാർ
ഉത്തരവ് പ്രകാരം നോഷണൽ ആയി
അപ്രൂവൽ ലഭിക്കുകയും ചെയ്ത
അധ്യാപകരുടെ കാറ്റഗറി
തിരിച്ചുള്ള എണ്ണം
വിശദമാക്കുമോ;
(
ബി )
29/11/2016
ലെ മന്ത്രിസഭായോഗത്തിന്റെ
അംഗീകാരത്തിനായി
പൊതുവിദ്യാഭ്യാസ വകുപ്പ്
സമർപ്പിച്ച (ഫയൽ നമ്പർ :
712040 /ജെ2/2016 ) 199/2016
കെ.ഇ.ആര്‍. അമെൻമെന്റിന്റെ
കരടിൽ പ്രാബല്യ തീയതി
ഏതായിരുന്നു എന്നറിയിക്കുമോ;
(
സി )
03/12/2016
ലെ സ.ഉ.(പി): 199/2016
(എസ്.ആര്‍.ഒ. നം.752/2016)
ചട്ടങ്ങൾക്ക് മുൻകാല
പ്രാബല്യം കൊടുക്കുന്നത്
സംബന്ധിച്ച് നിയമ വകുപ്പിന്റെ
അഭിപ്രായം എന്തായിരുന്നു
എന്ന് അറിയിക്കുമോ;
(
ഡി )
03/12/2016
ലെ സ.ഉ.(പി): 199/2016
കെ.ഇ.ആര്‍. അമെൻമെന്റിൽ
29/01/2016- ലെ സ.ഉ.(പി)
29/2016 ഉത്തരവിനെ
സംബന്ധിച്ചോ ഉത്തരവ് നമ്പറോ
പ്രതിപാദിച്ചിട്ടുണ്ടോ;
(
ഇ )
03/12/2016
ലെ സ.ഉ.(പി): 199/2016
കെ.ഇ.ആര്‍. അമെൻമെന്റിൽ
സംരക്ഷിതാധ്യാപകരുടെ
പുനർവിന്യാസവുമായി
ബന്ധപ്പെട്ട ഏത് സർക്കാർ
ഉത്തരവാണ്
പരാമർശിച്ചിരിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
1487.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എറണാകുളം
ജില്ലയിൽ എൽ.പി.,
യു.പി.സ്കൂള്‍ അസിസ്റ്റന്റ്
തസ്തികയിലെ ഒഴിവുകൾ
റിപ്പോർട്ട് ചെയ്യൂന്നതിനായി
നവകേരള സദസ്സിൽ
ഉദ്യോഗാർത്ഥികൾ നൽകിയ
പരാതിയുടെ അടിസ്ഥാനത്തിൽ
വകുപ്പ് തലത്തിൽ എന്തെല്ലാം
നടപടികൾ സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
2024
വർഷം എറണാകുളം ജില്ലയിൽ
നിന്നും വിരമിക്കുന്ന പ്രഥമ
അദ്ധ്യാപകർ/അദ്ധ്യാപകർ
എന്നിവരുടെ പേര്,
വിരമിക്കുന്ന തിയതി,
സ്കൂളിന്റെ പേര് എന്നീ
വിവരങ്ങൾ അടങ്ങിയ ലിസ്റ്റ്
ലഭ്യമാക്കാമോ;
(
സി )
2024
വർഷത്തെ എൽ.പി.,
യു.പി.സ്കൂള്‍ അസിസ്റ്റന്റ്
പ്രതീക്ഷിത ഒഴിവുകൾ നിലവിൽ
റിപ്പോർട്ട് ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണങ്ങൾ
വിശദമാക്കാമോ?
1488.
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീമതി
ഒ എസ് അംബിക
ശ്രീ.
എ. പ്രഭാകരൻ
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം അദ്ധ്യാപക
തസ്തികകളില്‍ നടത്തിയ
നിയമനങ്ങളുടെയും
പ്രൊമോഷനുകളുടെയും
കണക്കുകള്‍ വ്യക്തമാക്കുമോ;
(
ബി )
അദ്ധ്യാപക
നിയമന അംഗീകാരം ഓണ്‍ലെെനില്‍
ക്രമീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(
സി )
സമന്വയ
പോര്‍ട്ടലില്‍
സെക്രട്ടേറിയറ്റ് ഡാഷ്ബോര്‍ഡ്
സൗകര്യം
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
1489.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിലെ സർക്കാർ
വിദ്യാലയങ്ങളിൽ ആകെ അനുവദിച്ച
അദ്ധ്യാപക തസ്തികകൾ
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികകളില്‍ ഓരോന്നിനും
നിലവിലുള്ള ഒഴിവുകൾ
സംബന്ധിച്ച് വിശദമായ കണക്കുകൾ
ലഭ്യമാക്കാമോ;
(
സി )
ഓരോ
വിഭാഗത്തിലും പി.എസ്.സി.ക്ക്
റിപ്പോർട്ട് ചെയ്ത ഒഴിവുകൾ
സംബന്ധിച്ച് വിശദമാക്കാമോ?
1490.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടയം
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളില്‍ നിലവില്‍ യു.പി.
സ്കൂള്‍ ടീച്ചര്‍ തസ്തികയില്‍
(ലാംഗ്വേജ് അദ്ധ്യാപകര്‍
ഒഴികെ) മൊത്തം എത്ര ഒഴിവുകള്‍
ഉണ്ടെന്നും അവ ഏതെല്ലാം
സ്കൂളുകളില്‍ ആണെന്നും
വ്യക്തമാക്കുമോ;
(
ബി )
ഇവയില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട് ചെയ്തു,
റിപ്പോര്‍ട്ട് ചെയ്ത തീയതി
എന്നിവ വ്യക്തമാക്കുമോ;
റിപ്പോര്‍ട്ട് ചെയ്യാത്ത എത്ര
ഒഴിവുകളുണ്ടെന്നും ആയതിനുളള
കാരണവും വ്യക്തമാക്കുമോ;
(
സി )
മേല്‍
പ്രതിപാദിച്ച ഒഴിവുകളില്‍
എത്ര ഒഴിവുകള്‍ ജനറല്‍
(ഫ്രഷ്), ബൈ ട്രാന്‍സ്ഫര്‍,
അന്തര്‍ ജില്ല സ്ഥലം മാറ്റം,
ആശ്രിത നിയമനം എന്നിവയ്ക്ക്
വേണ്ടി നീക്കി
വെച്ചിട്ടുണ്ടെന്നും, അവ
ഓരോന്നിനും എത്ര ഒഴിവുകള്‍
വീതം ആണെന്നും ഇനം തിരിച്ചു
വ്യക്തമാക്കുമോ; ഇതര ഇനം
ഒഴിവുകള്‍ ഉണ്ടെങ്കില്‍ അവ
ഏതെന്നും എത്ര വീതം ആണെന്നും
വ്യക്തമാക്കുമോ;
(
ഡി )
കോട്ടയം
ജില്ലയിലെ സര്‍ക്കാര്‍
സ്കൂളുകളില്‍ യു.പി.സ്കൂള്‍
ടീച്ചര്‍ തസ്തികയില്‍ നിന്നും
(ലാംഗ്വേജ് അദ്ധ്യാപകര്‍
ഒഴികെ) 2024 മാര്‍ച്ച്,
ഏപ്രില്‍ മാസങ്ങളില്‍
വിരമിക്കുന്ന അധ്യാപകരുടെ
പേരും അവര്‍ ജോലി ചെയ്യുന്ന
സ്‌കൂളിന്റെ പേരും
വിരമിക്കുന്ന തീയതിയും
വ്യക്തമാക്കുമോ?
1491.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുവിദ്യാലയങ്ങളിലെ
തസ്തികനിർണ്ണയം സമയബന്ധിതമായി
പൂർത്തീകരിക്കാത്തതു കാരണം
അധ്യാപക തസ്തികയിലേക്കുള്ള
നിയമനത്തിനായി പി.എസ്.സി.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ട
ഉദ്യോഗാർത്ഥികൾക്ക് ജോലി
ലഭിക്കാത്ത സാഹചര്യം
ഉണ്ടാകുന്നു എന്ന ആക്ഷേപം
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
അതേ
സമയം പ്രതിവർഷം നിരവധി
അധ്യാപക തസ്തികകളിൽ
താൽക്കാലിക ജീവനക്കാരെ
നിയമിക്കുന്ന നടപടി
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ഈ
സർക്കാരിന്റെ കാലത്ത്
പി.എസ്.സി. റാങ്ക് പട്ടികയിൽ
ഉള്‍പ്പെട്ട എത്ര
ഉദ്യോഗാർത്ഥികൾക്ക് അധ്യാപക
തസ്തികയിൽ നിയമനം
നൽകിയിട്ടുണ്ട്; ഇതിൽ
എത്രയെണ്ണം വിരമിക്കൽ
വഴിയുണ്ടായ തസ്തികകളാണ്;
അധ്യയന വർഷം തിരിച്ചുള്ള
കണക്കുകൾ നൽകാമോ;
(
ഡി )
ഓരോ
അധ്യയന വർഷവും അധ്യാപക
തസ്തികനിർണ്ണയം എന്നത്തേക്ക്
പൂർത്തിയാക്കണമെന്നാണ്
വിദ്യാഭ്യാസ ചട്ടം
നിഷ്കർച്ചിട്ടുള്ളത്; ഇപ്പോൾ
എപ്രകാരമാണ് ഇത്
നടക്കുന്നതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
ഇ )
അധ്യാപക
തസ്തികനിർണ്ണയം അധ്യയന
വർഷത്തിന്റെ അവസാനം
പൂർത്തിയാക്കുന്നതു കാരണം
ആയതിൽ തുടർനടപടികൾ
ഒന്നുമില്ലാതെ പി.എസ്.സി.
നിയമനം നടക്കാത്തതും
അതോടൊപ്പം താൽക്കാലിക
ജീവനക്കാർക്ക് കൂടുതൽ
നിയമനങ്ങൾ ലഭിക്കുന്നതുമായ
വിഷയം പരിഹരിക്കുന്നതിന്
വേണ്ട നടപടികൾ സ്വീകരിക്കുമോ?
1492.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചെമ്മീൻ
പീലിംഗ് മേഖലയിലെ
തൊഴിലാളികളുടെ
അനാരോഗ്യകരമായ തൊഴിൽ
സാഹചര്യങ്ങളും കുറഞ്ഞ
കൂലിനിരക്കും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വ്യക്തമാക്കാമോ;
(
ബി )
പീലിംഗ്
മേഖലയിൽ കുറഞ്ഞ കൂലി
നിശ്ചിയിച്ച്
നൽകിയിട്ടുണ്ടോ; എങ്കിൽ ഇത്
ഏത് വർഷം നിശ്ചയിച്ച്
നൽകിയതാണ്; ഇത്
പരിഷ്കരിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ എന്തൊക്കെ നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(
സി )
തൊഴിലിടങ്ങൾ
മെച്ചപ്പെടുത്തുന്നതിനും
ആരോഗ്യകരമായ തൊഴിലിടം
സൃഷ്ടിക്കുന്നതിനും
എന്തൊക്കെ നടപടികൾ
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ;
(
ഡി )
സ്ത്രീ
തൊഴിലാളികൾക്കായി സ്ത്രീ
സൗഹൃദ തൊഴിൽ അന്തരീക്ഷവും
അനുബന്ധ സൗകര്യങ്ങളും
പ്രസ്തുത മേഖലയിൽ
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
1493.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൊഴിൽ
വകുപ്പ് നടപ്പാക്കിയിട്ടുള്ള
വിവിധ പദ്ധതികളിൽ കേന്ദ്ര
വിഹിതമായി എത്ര തുക കുടിശിക
ലഭിക്കാനുണ്ട് എന്ന് ഇനം
തിരിച്ചു വ്യക്തമാക്കുമോ; ഓരോ
പദ്ധതിയിലും കുടിശിക
ലഭിക്കാതിരിക്കാൻ ഉള്ള കാരണം
വ്യക്തമാക്കുമോ;
(
ബി )
യൂട്ടിലൈസേഷൻ
സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട
മറ്റു റിപ്പോർട്ടുകൾ എന്നിവ
സമർപ്പിച്ചിട്ടും കേന്ദ്രം
പണം അനുവദിച്ചു നൽകാത്ത എത്ര
പദ്ധതികൾ ഉണ്ട്; അവ
ഏതൊക്കെയാണെന്നും ഓരോന്നിലും
ലഭിക്കാനുള്ള പണം
എത്രയാണെന്നും
വ്യക്തമാക്കുമോ?
1494.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിവിധ
ജോലികള്‍ക്ക് ആളുകളെ
റിക്രൂട്ട് ചെയ്ത് നല്‍കുന്ന
ചില സ്ഥാപനങ്ങള്‍ ജനങ്ങളില്‍
നിന്നും അമിത തുക
ഈടാക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
സ്ഥാപനങ്ങള്‍ അമിത തുക
പിരിക്കുന്നത് തടയാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങള്‍ നിയമപരമായ
അനുമതികള്‍ ഇല്ലാതെയാണ്
പ്രവര്‍ത്തിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇത്തരം
സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
1495.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൊഴില്‍
മേഖലയില്‍ കാതലായ മാറ്റം
വരുത്താന്‍ നടപടികള്‍
സ്വീകരിക്കുമോ; എങ്കില്‍
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
അടിസ്ഥാന
മേഖലയില്‍ മതിയായ
വൈദഗ്ദ്ധ്യമുള്ള
തൊഴിലാളികളുടെ കുറവ്
പരിഹരിക്കുന്നതിനായി പ്രത്യേക
പദ്ധതി നടപ്പാക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
1496.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സാമ്പത്തിക വർഷം കെട്ടിട
നിർമ്മാണ തൊഴിലാളി ക്ഷേമനിധി
ബോർഡിന് അംശാദായം ഇനത്തിൽ
എത്ര തുക
ലഭിച്ചിട്ടുണ്ടെന്നും കെട്ടിട
നിർമ്മാണ ക്ഷേമനിധി സെസ്
ഇനത്തിൽ എത്ര തുക
ലഭിച്ചിട്ടുണ്ടെന്നും
സർക്കാരിൽ നിന്നുള്ള
സഹായധനമായി എത്ര തുക
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ബി )
പെൻഷൻ
ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ
വിതരണം ചെയ്യുന്നതിനായി എത്ര
തുക ചെലവഴിച്ചിട്ടുണ്ട്;
വിശദാംശം നൽകുമോ;
(
സി )
ബോർഡിന്റെ
ഭരണ ചെലവിനത്തിൽ കഴിഞ്ഞ
സാമ്പത്തിക വർഷം എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന് ഇനം
തിരിച്ചു വ്യക്തമാക്കുമോ?
1497.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍
സർക്കാരിന്റെ കാലം മുതൽ ഈ
സർക്കാര്‍ അധികാരമേറ്റശേഷം
നാളിതുവരെ കെട്ടിട നിർമ്മാണ
തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ
ഫണ്ടിൽ നിന്നും
ട്രഷറിയിലേക്കോ സർക്കാർ
നിർദ്ദേശ പ്രകാരം ബോർഡുമായി
ബന്ധമില്ലാത്ത ചെലവുകൾക്കായോ
പണം വകമാറ്റി നൽകിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ എത്ര തവണ ഇപ്രകാരം
പണം വക മാറ്റി
നൽകിയിട്ടുണ്ട്;
വിശദമാക്കാമോ;
(
ബി )
ഓരോ
തവണയും എത്ര തുകയാണ് ഇപ്രകാരം
നൽകിയതെന്നും ആകെ എത്ര തുക
നൽകിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
സി )
ഇപ്രകാരം
വക മാറ്റി നൽകിയ പണം
ബോർഡിലേക്ക് തിരിച്ചു
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
പണം തിരികെ ലഭിച്ചതിന്റെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ഡി )
സ്വയം
പര്യാപ്തമായ രീതിയിൽ വരുമാനം
ഉണ്ടായിരുന്ന കെട്ടിട
നിർമ്മാണ തൊഴിലാളി ക്ഷേമനിധി
ബോർഡ് കടുത്ത സാമ്പത്തിക
പ്രതിസന്ധിയിലേക്ക് നീങ്ങാൻ
ഇടയായ സാഹചര്യം എന്താണെന്ന്
വിശദമാക്കാമോ?
1498.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ക്ഷേമനിധി ബോർഡുകളിൽ നിന്ന്
സർക്കാർ പണം കടം
എടുത്തിട്ടുണ്ടോ എങ്കിൽ തൊഴിൽ
വകുപ്പിന് കീഴിലുള്ള ഏതൊക്കെ
ക്ഷേമനിധികളിൽ നിന്നാണ്
സർക്കാർ പണം കടം
എടുത്തിട്ടുള്ളത്;
(
ബി )
ആകെ
എത്ര രൂപയാണ് ഈ ക്ഷേമനിധികളിൽ
നിന്നെല്ലാം കൂടി നാളിതുവരെ
സർക്കാർ കടം
എടുത്തിട്ടുള്ളത്;
(
സി )
എത്ര
തവണകളായാണ് സർക്കാർ ഈ
ക്ഷേമനിധികളിൽ നിന്നും
കടമെടുത്തിട്ടുള്ളത്;
കടമെടുത്ത തീയതി, തുക എന്നിവ
ഉൾപ്പെടെയുള്ള വിവരങ്ങൾ
അറിയിക്കുമോ?
1499.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൊഴിൽ
വകുപ്പിന്റെ കീഴിലുള്ള
ക്ഷേമനിധി ബോർഡുകളുടെ
പ്രവർത്തനം പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കെട്ടിട
നിർമ്മാണ തൊഴിലാളി ക്ഷേമനിധി
ബോർഡ് ഉള്‍പ്പെടെയുള്ള
ക്ഷേമനിധി ബോർഡുകളില്‍
അംശദായം അടച്ച നിരവധി പേരുടെ
പെൻഷൻ അടക്കം മുടങ്ങുന്ന
സാഹചര്യം ഗൗരവമായി
കാണുന്നുണ്ടോ; വിശദമാക്കുമോ;
(
സി )
ക്ഷേമനിധി
പെൻഷൻ കുടിശ്ശിക അടിയന്തരമായി
നൽകാനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1500.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
എത്ര ഫ്ലാറ്റ് സമുച്ചയങ്ങൾ
കെട്ടിട നിർമ്മാണ ക്ഷേമനിധി
സെസ് അടച്ചിട്ടുണ്ട്; ഇതിലൂടെ
എത്ര തുക ബോർഡിന് വരുമാനമായി
ലഭിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാനത്ത്
എത്ര ഫ്ലാറ്റ് സമുച്ചയങ്ങൾ
നിലവിലുണ്ട് എന്ന കണക്ക്
ബോർഡിന് ലഭ്യമാണോ;
വ്യക്തമാക്കുമോ;
(
സി )
ക്ഷേമനിധി
സെസ് കൃത്യമായി
പിരിച്ചെടുക്കുവാൻ
സാധിക്കാത്തതിനാൽ വലിയ
രീതിയിലുള്ള വരുമാന നഷ്ടം
ഉണ്ടാകുന്ന കാര്യം ഗൗരവത്തോടെ
കാണുന്നുണ്ടോ; ഇതിന് എന്ത്
പരിഹാരമാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1501.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
ഈറ്റ, കാട്ടുവള്ളി, തഴ
തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിലേയ്ക്ക് സര്‍ക്കാര്‍
നല്‍കേണ്ട മാച്ചിംഗ് ഗ്രാന്റ്
കുടിശ്ശികയായ വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കില്‍
തൊഴിലാളികള്‍ക്ക് വിവിധ
ആനുകൂല്യങ്ങള്‍ നല്‍കാന്‍
സഹായകരമായ രീതിയില്‍ മുഴുവന്‍
തുകയും ക്ഷേമനിധിയിലേയ്ക്ക്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
1502.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിന്
ശേഷം തയ്യൽ തൊഴിലാളികൾക്കുള്ള
ആനുകൂല്യങ്ങൾ ലഭിക്കാത്ത
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കാന്‍ എന്ത്
നടപടി സ്വീകരിച്ചു
എന്നറിയിക്കാമോ;
(
ബി )
തയ്യൽ
തൊഴിലാളി ക്ഷേമനിധി ബോർഡിലെ
അംഗങ്ങൾക്ക് ഒരു പെന്‍ഷന്‍
ലഭിക്കുന്നതിനാല്‍ മറ്റ്
പെന്‍ഷനുകൾ വാങ്ങാന്‍ പാടില്ല
എന്ന നിബന്ധന നിലവിലുണ്ടോ;
ആയത് വിശദീകരിക്കാമോ; 60
വയസ്സ് കഴിഞ്ഞ
തൊഴിലാളികള്‍ക്ക്
വാര്‍ദ്ധക്യകാല പെന്‍ഷന്റെ
ആനുകൂല്യം കൂടി ലഭ്യമാക്കുമോ;
(
സി )
ഈ
സര്‍ക്കാര്‍
അധികാരത്തിൽവന്നത് മുതൽ
തൊഴിലാളി ക്ഷേമനിധിയിൽ
അംഗങ്ങളായ തൊഴിലാളികൾക്ക്
രജിസ്ട്രേഷനും ഐഡന്റിറ്റി
കാർഡ് വിതരണവും നാളിതുവരെ
പൂർത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കാമോ;
(
ഡി )
2024
ജനുവരി 15 വരെ എത്ര
തൊഴിലാളികളുടെ രജിസ്ട്രേഷന്‍
നടപടി പൂര്‍ത്തിയായി;
ഇവര്‍ക്കെല്ലാം ഐ.ഡി. കാര്‍ഡ്
വിതരണം ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ; ഇത്
എന്നത്തേയ്ക്ക്
പൂർത്തീകരിക്കുമെന്ന്
അറിയിക്കാമോ; ഓണ്‍ലൈന്‍
അപേക്ഷയില്‍ രജിസ്ട്രേഷനും
കാര്‍ഡ് വിതരണത്തിനും
ഉണ്ടാകുന്ന കാലതാമസത്തിന്റെ
കാരണം വിശദമാക്കാമോ;
(
ഇ )
ഈ
സര്‍ക്കാര്‍ അധികാരമേറ്റ ശേഷം
2024 ജനുവരി 15 വരെ
തിരുവനന്തപുരം ജില്ലയില്‍
തയ്യൽ തൊഴിലാളി ക്ഷേമനിധി
ബോർഡില്‍ എത്ര പേരുടെ
രജിസ്ട്രേഷൻ
പൂര്‍ത്തീകരിച്ചു; അവരുടെ
പേരുവിവരം നല്‍കാമോ;
അവര്‍ക്ക് ഐഡന്റിറ്റി കാർഡ്
വിതരണം ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ ;
(
എഫ് )
തയ്യൽ
തൊഴിലാളി ക്ഷേമനിധി ബോർഡില്‍
രജിസ്ട്രേഷൻ പൂര്‍ത്തീകരിച്ചു
കഴിഞ്ഞാല്‍ അംശാദായം
അടയ്ക്കുന്നതിനെക്കുറിച്ച്
വിശദീകരിക്കാമോ;
(
ജി )
1986
മുതൽ റിട്ടയർമെന്റ്
ബെനിഫിറ്റ് സ്കീമിൽ അംഗമായ
തയ്യൽ തൊഴിലാളികളുടെ
റിട്ടയർമെന്റ് തുക
വെട്ടിച്ചുരുക്കി എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ കാരണം വ്യക്തമാക്കാമോ?
1503.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിര്‍മ്മാണതൊഴിലാളി
ക്ഷേമനിധി വിഹിതമായി
പിരിച്ചെടുക്കുന്ന തുകയുടെ
വിഹിതം നിശ്ചയിക്കുന്നതിന്
സ്വീകരിച്ചു വരുന്ന
മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;
കെട്ടിടങ്ങളുടെ
വിസ്തീര്‍ണ്ണത്തിന്റെ
അടിസ്ഥാനത്തതില്‍ വിഹിതം
നിശ്ചയിക്കുമ്പോള്‍ ഓരോ ഇനം
കെട്ടിടത്തിനും എത്ര ശതമാനം
വീതമാണ് പിരിച്ചെടുക്കന്നത്;
(
ബി )
പ്രസ്തുത
വിഹിതം ഈടാക്കുന്നതിന്
അടിസ്ഥാനമായ നിയമം ഏതാണ്
എന്ന് വ്യക്തമാക്കാമോ;
(
സി )
സംസ്ഥാന
സര്‍ക്കാര്‍ മുഖേന
പിരിച്ചെടുക്കുന്ന ലേബര്‍
സെസില്‍ കേന്ദ്രത്തിന്
വിഹിതമായി എത്ര വീതമാണ്
നൽകുന്നതെന്നു വിശദമാക്കാമോ?
1504.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെട്ടിട
നിർമ്മാണ തൊഴിലാളി ക്ഷേമനിധി
ബോർഡിൽ നിന്നും അവസാനമായി
പെൻഷൻ ആനുകൂല്യം വിതരണം
ചെയ്തത് എന്നാണ് ; നിലവിൽ
എത്ര മാസത്തെ കുടിശിക
ഉണ്ടെന്നും എത്ര രൂപയാണ് ഈ
ഇനത്തിൽ വിതരണം
ചെയ്യാനുള്ളതെന്നും
വ്യക്തമാക്കുമോ;
(
ബി )
ഈ
സർക്കാരിന്റെ കാലയളവിൽ
കെട്ടിട നിർമ്മാണ തൊഴിലാളി
ക്ഷേമനിധി ബോർഡിൽ നിന്നും
പെൻഷൻ വാങ്ങി കൊണ്ടിരുന്ന
എത്ര പേരെ പെൻഷൻ
ആനുകൂല്യങ്ങളിൽ നിന്നും
ഒഴിവാക്കിയിട്ടുണ്ട്;
ഇപ്രകാരം ഒഴിവാക്കപ്പെട്ടവർ
ക്ഷേമനിധിയിൽ അംശദായം
അടച്ചിരുന്നവരാണോ; ആണെങ്കിൽ
പെൻഷൻ നിഷേധിക്കപ്പെടാൻ ഉള്ള
കാരണം വ്യക്തമാക്കുമോ;
(
സി )
കെട്ടിട
നിർമ്മാണ തൊഴിലാളി ക്ഷേമനിധി
ബോർഡ് മുഖേന പെൻഷൻ ഒഴികെയുള്ള
മറ്റ് സഹായങ്ങളും
ആനുകൂല്യങ്ങളും നിലവിൽ വിതരണം
ചെയ്യുന്നുണ്ടോ; ഇല്ലെങ്കിൽ
പ്രസ്തുത ആനുകൂല്യങ്ങളുടെ
കുടിശിക വിതരണം
ചെയ്യുന്നതിനായി എത്ര തുക
ആവശ്യമുണ്ടെന്ന്
വ്യക്തമാക്കുമോ?
1505.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അതിഥി
തൊഴിലാളികള്‍ ഒരുമിച്ച്
താമസിച്ചുവരുന്ന വിവിധ
പ്രദേശങ്ങളില്‍,
അതുമൂലമുണ്ടാകുന്ന സാമൂഹ്യ
പ്രശ്നങ്ങള്‍
ഒഴിവാക്കുന്നതിനും
തദ്ദേശീയരുടെ സുരക്ഷ ഉറപ്പു
വരുത്തുന്നതിനും ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
ബി )
അതിഥി
തൊഴിലാളികളുടെ ക്രിമിനല്‍
പശ്ചാത്തലമുള്‍പ്പെടെയുള്ള
കാര്യങ്ങള്‍
പരിശോധിക്കുന്നതിനും,
രജിസ്ട്രേഷന്‍ നടപടികള്‍
ഏർപ്പെടുത്തുന്നതിനും നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
1506.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അതിഥി
തൊഴിലാളികളുടെ ക്ഷേമവുമായി
ബന്ധപ്പെട്ട് എന്തൊക്കെ
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
അതിഥി
തൊഴിലാളികള്‍ക്ക് താമസ
സൗകര്യം ഒരുക്കുന്നതിനായി
'അപ്നാ ഘര്‍' പദ്ധതി പ്രകാരം
ഏതൊക്കെ ജില്ലകളിലാണ്
വാസസൗകര്യം
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
1507.
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
ജി എസ് ജയലാൽ
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
യുവജനങ്ങൾക്ക്
തൊഴിൽ ചെയ്യുന്നതിന് ഏറ്റവും
ഇഷ്ടപ്പെട്ട ഇന്ത്യൻ സംസ്ഥാനം
കേരളമാണെന്ന ഇന്ത്യ സ്കിൽസ്
റിപ്പോർട്ട്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദീകരിക്കാമോ;
(
ബി )
എല്ലാ
വിഭാഗത്തിലുള്ള
തൊഴിലാളികൾക്കും നൽകുന്ന
മികച്ച സൗകര്യങ്ങളും വേതനവും
പുത്തൻ തലമുറയുടെ
പ്രിയപ്പെട്ട തൊഴിൽ
കേന്ദ്രമാക്കി സംസ്ഥാനത്തെ
മാറ്റുന്നതിന്
സഹായിച്ചിട്ടുണ്ടോ;
വിശദീകരിക്കുമോ;
(
സി )
ലിംഗസമത്വത്തിൽ
അധിഷ്ഠിതമായ തൊഴിൽ
സാഹചര്യങ്ങളും പുരോഗമനപരമായ
സാമൂഹിക ചുറ്റുപാടുകളും
സംസ്ഥാനത്തെ വനിതാ,
ട്രാൻസ്ജെൻഡർ വിഭാഗങ്ങളുടെ
ഇഷ്ടപ്പെട്ട തൊഴിൽ
കേന്ദ്രമാക്കി മാറ്റുന്നതിന്
സഹായിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാനത്തെ
ചൂഷണരഹിത സേവന വേതന
വ്യവസ്ഥകളും തൊഴിൽ സുരക്ഷ
ഉറപ്പാക്കുന്ന തൊഴിൽനയവും ഈ
നേട്ടം കൈവരിക്കുന്നതിന്
സഹായിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
1508.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തില്‍ തൃശൂര്‍
ഡിസ്ട്രിക്ട് ലേബര്‍
കോണ്‍ട്രാക്ട് സൊസൈറ്റി മുഖേന
പ്ലാന്‍ ഫണ്ട് വിനിയോഗിച്ചു
നടപ്പിലാക്കുന്ന പ്രവൃത്തികൾ
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(
ബി )
2019-ല്‍
ഭരണാനുമതി ലഭിച്ച പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തികൾ
നാളിതുവരെ
പൂര്‍ത്തീകരിക്കാന്‍
കഴിഞ്ഞിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എങ്കില്‍
പ്രസ്തുത പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
1509.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂര്‍
മണ്ഡലത്തില്‍ ഐ.ടി.ഐ.
സ്ഥാപിക്കുന്നത് സംബന്ധിച്ച്
ഇതുവരെ സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
1510.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ പൈവളിഗെയിൽ പുതിയ
ഐ.റ്റി.ഐ. തുടങ്ങുന്നതിനുള്ള
നടപടിക്രമങ്ങൾ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഐ.റ്റി.ഐ. എപ്പോൾ
തുടങ്ങുമെന്ന് അറിയിക്കാമോ?
1511.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവമ്പാടി
ഗവ. ഐ.ടി.ഐ. യുടെ ഒന്നാം
ഘട്ടത്തിലുളള കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ ഫണ്ട്
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ആവശ്യത്തിന്മേൽ
നടപടി സ്വീകരിച്ചിട്ടുണ്ടോ ;
ഇല്ലെങ്കിൽ ഫണ്ട്
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
1512.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ മാടായി
ഐ.ടി.ഐ.യില്‍ അധിക സാമ്പത്തിക
ബാധ്യത ഇല്ലാതെ തുടങ്ങാന്‍
കഴിയുന്ന ട്രേഡുകള്‍
ഏതൊക്കെയാണ്; അതിനാവശ്യമായ
പ്രൊപ്പോസല്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1513.
ശ്രീ
സി കെ ഹരീന്ദ്രന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വിവിധ എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചുകളിലായി
ഹൈസ്ക്കൂള്‍ വിഭാഗത്തില്‍
അധ്യാപക യോഗ്യതയുള്ള
ഭിന്നശേഷി വിഭാഗത്തിലുള്ള
എത്ര ഉദ്യോഗാര്‍ഥികള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
അവര്‍
ഓരോരുത്തരും ഏതു ഭിന്നശേഷി
വിഭാഗത്തില്‍ ഉള്‍പ്പെടുന്നു;
ഓരോരുത്തര്‍ക്കും ഏതു
വിഷയത്തിലാണ് അധ്യാപക
യോഗ്യതയുള്ളത്; അതില്‍
നിലവില്‍ സര്‍ക്കാര്‍
സര്‍വ്വീസില്‍ ജോലി
ചെയ്യുന്നവര്‍ എത്ര ;
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്
തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ?
1514.
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പബ്ലിക്
സർവ്വീസ് കമ്മീഷന്റെ നിയമന
പരിധിയിൽ ഉൾപ്പെടാത്ത എല്ലാ
പൊതുമേഖലാ, മറ്റ്
നിയന്ത്രിത സ്ഥാപനങ്ങളിലും
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്
മുഖേന നിയമനം നടത്തണമെന്ന
നിർദ്ദേശം നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
യോഗ്യരായവർ
ഇല്ലെങ്കിൽ എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചിൽ നിന്ന് അതു
സംബന്ധിച്ച സർട്ടിഫിക്കറ്റ്
വാങ്ങിയതിന് ശേഷമേ നേരിട്ട്
നിയമനം നടത്താൻ പാടുളളൂ എന്ന്
വ്യവസ്ഥയുണ്ടോ; അറിയിക്കാമോ;
(
സി )
ഈ
വ്യവസ്ഥകൾ ലംഘിച്ച് നിയമനങ്ങൾ
നടത്തുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
നിയമനാധികാരികൾക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നത്;
വിശദമാക്കുമോ?
1515.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ച് വഴി പാര്‍ട്ട്
ടെെം തസ്തികയിലേക്ക് നിയമനം
നടത്തുന്നതിന്
ഉദ്യോഗാര്‍ത്ഥികളുടെ
വിദ്യാഭ്യാസ യോഗ്യത എന്താണ്
എന്ന് വിശദമാക്കാമോ ;
(
ബി )
ഡിഗ്രി
പാസ്സായ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
പാര്‍ട്ട് ടെെം തസ്തികകളില്‍
നിയമനം ലഭിക്കുന്നതിന്
നിലവിലെ നിയമത്തില്‍
എന്തെങ്കിലും
തടസ്സമുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
സി )
എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ച് വഴി ജോലി
ലഭിക്കുന്നതിനുള്ള പ്രായപരിധി
ഉയര്‍ത്തുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
1516.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുൻ
സർക്കാരിന്റെ കാലം മുതൽ
നാളിതുവരെ സംസ്ഥാനത്തെ
പ്രൊഫഷണൽ എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചുകൾ മുഖേന
എത്രപേർക്ക് നിയമനം
ലഭിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ; പ്രൊഫഷണൽ
എംപ്ലോയ്‌മെന്റ്
എക്സ്ചേഞ്ചുകളിൽ നിലവിൽ
എത്രപേർ രജിസ്റ്റർ
ചെയ്തിട്ടുണ്ട്; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
എക്സ്ചേഞ്ചുകൾ മുഖേന സംവരണ
തത്വം പാലിച്ചുകൊണ്ട്
നടക്കേണ്ട നിയമനങ്ങളെ
അട്ടിമറിച്ച് സി.എം.ഡി. മുഖേന
വിവിധ സർക്കാർ
പൊതുമേഖലാസ്ഥാപനങ്ങളിലും
അനുബന്ധ പ്രോജക്ടുകളിലും
വൻതോതിൽ കരാർ നിയമനങ്ങൾ
നടക്കുന്നത് തടയുവാൻ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
വ്യക്തമാക്കുമോ;
(
സി )
ഇത്
സംബന്ധിച്ച ഉത്തരവ് ലംഘിച്ച്
നിയമനം നടത്തിയ എത്ര സ്ഥാപന
മേധാവികൾ/ ഉദ്യോഗസ്ഥർക്കെതിരെ
നാളിതുവരെ നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
1517.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
എംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ചുകളിൽ നിലവിൽ
തൊഴിൽരഹിത വേതനത്തിന്
അർഹതയുള്ളവരുടെ എണ്ണം
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
നിലവിൽ
തൊഴിൽരഹിത വേതനമായി
പ്രതിമാസം എത്ര രൂപയാണ്
നൽകുന്നതെന്നും പ്രതിമാസ
നിരക്ക് അവസാനം
വർദ്ധിപ്പിച്ചത് എന്നാണെന്നും
വ്യക്തമാക്കാമോ;
(
സി )
പ്രതിമാസ
നിരക്ക് കാലോചിതമായി
പരിഷ്കരിക്കാൻ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
ഡി )
തൊഴിൽരഹിത
വേതനം ലഭിക്കുന്നതിനുള്ള
കുടുംബ വാർഷിക വരുമാനം നിലവിൽ
എത്രയാണെന്നും ഇത്
കാലോചിതമായി പരിഷ്കരിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
ഇ )
2016-ലെ
ആർ.പി.ഡബ്ല്യു.ഡി. (റൈറ്റ്
ഓഫ് പേഴ്സൺസ് വിത്ത്
ഡിസെബിലിറ്റീസ്) ആക്ടിന്റെ
അടിസ്ഥാനത്തിൽ,
ഭിന്നശേഷിക്കാർക്കായി പുതിയ
തൊഴിൽരഹിത വേതന പദ്ധതി
നടപ്പിലാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
1518.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
പൊതുവിദ്യാഭ്യാസ-തൊഴിൽ
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആമ്പല്ലൂര്‍
പഞ്ചായത്തില്‍ കോവിഡ്
ചികിത്സയ്ക്കിടെ മരണമടഞ്ഞ
സ്റ്റെല്ലയുടെ ചികിത്സക്ക്
ചെലവായ ഒമ്പത് ലക്ഷത്തിലധികം
വരുന്ന തുകയില്‍ 3,84,000/-
രൂപ റീ-ഇംബേഴ്സ് ചെയ്ത്
ലഭിച്ചുവെന്നും ബാക്കി തുക
ഇ.എസ്.ഐ.യില്‍ നിന്നും
റീ-ഇംബേഴ്സ് ചെയ്ത്
ലഭിക്കണമെന്നും
ആവശ്യപ്പെട്ടുകൊണ്ട് ശ്രീ
ഷാജി കെ.ഡി.,
കൊട്ടേക്കാട്ടുകാരന്‍ ഹൗസ്
,വെണ്ടോര്‍, അളഗപ്പനഗര്‍
പി.ഒ. (ഐ.പി. നമ്പര്‍
5400911874) സമര്‍പ്പിച്ച
അപേക്ഷയിന്മേലുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
ചികിത്സാചെലവിന്റെ പരമാവധി
റീ-ഇംബേഴ്സ് ചെയ്ത് കാലതാമസം
കൂടാതെ അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
|
|
|
|
|
|
|
|